'ഷമി, കലാകാരന്‍... ഒരു കോച്ചിനും വാര്‍ത്തെടുക്കാന്‍ കഴിയാത്ത പേസ് വിസ്മയം'

ലോകകപ്പിന്റെ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഈ ലോകകപ്പിലെ ഏറ്റവും സമ്മോഹനമായ കാഴ്ച ഷമിയുടെ പേസ് ബൗളിങായിരുന്നു
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ജൊഹന്നാസ്ബര്‍ഗ്: പേസര്‍ ഷമിയുടെ മികവിനെ പ്രശംസിച്ചു ഇന്ത്യന്‍ ബൗളിങ് പരിശീലകന്‍ പരസ് മാംബ്രെ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് നിലവില്‍ ഇന്ത്യന്‍ ടീം. 

'ഷമിയെപ്പോലെ ഒരു ബൗളറെ സൃഷ്ടിക്കാന്‍ ലോകത്ത് ഒരു പരിശീലകനും സാധിക്കില്ല. സീം ബൗള്‍ ചെയ്യാന്‍ ഷമിക്ക് അപാരമായ നൈപുണ്യമുണ്ട്.
പേസ് ബൗളിങ് ഒരു കലയാണ്. ഒരുപാട് മഹാരഥന്‍മാരായ ബൗളര്‍മാരുടെ സമര്‍പ്പണ ബുദ്ധിയില്‍ രൂപം കൊണ്ട വിസ്മയ കല. ഇന്ത്യക്കായി ബുമ്രയും ഇഷാന്തും ഷമിയും ചേര്‍ന്നു തീര്‍ത്ത മാന്ത്രിക ബൗളിങ് ഞാന്‍ സ്വപ്നത്തില്‍ പോലും കണ്ടിട്ടില്ല. ഇത്തരം ബൗളര്‍മാരുടെ കഠിനാധ്വാനമാണ് അതിനെ മികവുറ്റതാക്കുന്നത്'- മാംബ്രെ വാചാലനായി. 

ലോകകപ്പിന്റെ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ഈ ലോകകപ്പിലെ ഏറ്റവും സമ്മോഹനമായ കാഴ്ച ഷമിയുടെ പേസ് ബൗളിങായിരുന്നു. ആദ്യ നാല് കളികളിലും പുറത്തു നിന്ന ഷമി പിന്നീടുള്ള ഏഴ് മത്സരങ്ങള്‍ മാത്രം കളിച്ച് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമായി മാറി. 24 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com