പതിനാറുകാരന്‍ അല്ല ഗെസന്‍ഫര്‍ മുതല്‍ 39കാരന്‍ മുഹമ്മദ് നബിവരെ; 262 കോടിയുമായി പത്ത് ടീമുകള്‍

13 രാജ്യങ്ങളില്‍ നിന്നുള്ള 333 താരങ്ങളാണ് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നത്.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


ദുബായ്:ഐപിഎല്‍ താരലേലം ഇന്ന് ദുബായിയില്‍ നടക്കുമ്പോള്‍ 16 വയസ്സുള്ള അല്ല ഗെസന്‍ഫര്‍ ആണ് ലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. 39കാരനായ അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് നബിയാണ് പ്രായം കൂടിയ ആള്‍. കൊക്കക്കോള അരീനയില്‍ ഇന്ന് ഇന്ത്യന്‍ സമയം ഒരുമണിക്കാണ്  താരലേലം. ദക്ഷിണാഫ്രിക്കന്‍ താരം ക്വെന മഫാക (17) ഇന്ത്യന്‍ താരങ്ങളായ പതിനെട്ടുകാരായ ആരവല്ല അവനീഷ് റാവൂ, സ്വസ്ഥിക് ചിക്കാരാ, മൂഷീര്‍ ഖാന്‍ എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച പ്രായം കുറഞ്ഞ താരങ്ങള്‍.

നിലവില്‍ ഗുജറാത്തിനാണ് ഏറ്റവും കൂടുതല്‍ പണം നീക്കിയിരിപ്പുള്ളത് (38.15 കോടി). ഹൈദരാബാദിന് 34 കോടിയും കൊല്‍ക്കത്തയ്ക്ക് 32.7 കോടിയും ചെന്നൈക്ക് 31.4 കോടിയുമാണ് നീക്കിയിരിപ്പുതുക. പഞ്ചാബിന് 29.1 കോടിയും ഡല്‍ഹിക്ക് 28.95 കോടിയും ബംഗളൂരുവിന് 23.5 കോടിയുമുണ്ട്. ലക്നൗവിനാണ് ഏറ്റവും കുറഞ്ഞ തുകയുള്ളത് (13.15 കോടി). മുംബൈക്ക് 17.75 കോടിയും രാജസ്ഥാന് 14.5 കോടിയുമുണ്ട്.

ലോകകപ്പ് ഫൈനലിലെ ഹീറോ ട്രാവിസ് ഹെഡും ലോകകപ്പിലെ താരോദയം രചിന്‍ രവീന്ദ്രയുമായിരിക്കും ഇക്കുറി ക്ലബുകളുടെ നോട്ടപ്പുള്ളികളെന്നാണ് പ്രതീക്ഷ. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായും പിടിവലിയുണ്ടായേക്കും.

രണ്ട് കോടി അടിസ്ഥാന വിലയുള്ള 23 പേരും ഒന്നരക്കോടി അടിസ്ഥാനവിലയുള്ള 13 പേരുമാണുള്ളത്. രണ്ട് കോടി അടിസ്ഥാന വിലയുള്ള 23 പേരില്‍ മൂന്ന് ഇന്ത്യക്കാര്‍ മാത്രമാണുള്ളത്. ഹര്‍ഷല്‍ പട്ടേല്‍, ശര്‍ദൂല്‍ ഠാക്കൂര്‍, ഉമേഷ് യാദവ് എന്നിവരാണവര്‍. ഒന്നരക്കോടി അടിസ്ഥാന വിലയുള്ള 13 പേരില്‍ ഇന്ത്യക്കാരായി ആരുമില്ല.

13 രാജ്യങ്ങളില്‍ നിന്നുള്ള 333 താരങ്ങളാണ് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ 214 പേര്‍ ഇന്ത്യന്‍താരങ്ങളാണ്. ബിസിസിഐ നിയമമനുസരിച്ച്, ഏതൊരു ടീമിലും കുറഞ്ഞത് 18 പേരും പരമാവധി 25 പേരും ഉണ്ടായിരിക്കണം. അതിനാല്‍ ഈ ലേലത്തില്‍ പരമാവധി 77 കളിക്കാര്‍ തെരഞ്ഞെടുക്കപ്പെടും, അതില്‍ത്തന്നെ 30 പേര്‍ വിദേശികളായിരിക്കണം.  ഈ 77 താരങ്ങള്‍ക്കായി 262.95 കോടി രൂപയാണ് ചെലവിടുന്നത്.  താരങ്ങളില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചവര്‍ നൂറ്റിപ്പതിനാറും അല്ലാത്തവര്‍ ഇരുന്നൂറ്റിപ്പതിനഞ്ചുമാണ്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com