ന്യൂഡല്‍ഹി: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ തരമെന്ന റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. 24.75 കോടി രൂപ മുടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്. രണ്ട് കോടി രൂപ അടിസ്ഥാനവിലയുള്ള സ്റ്റാര്‍ക്കിനായി തുടക്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സുമാണ് ശക്തമായി രംഗത്തുവന്നത്. ഒടുവില്‍, ഗുജറാത്ത് ടൈറ്റന്‍സും നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സ്റ്റാര്‍ക്ക് കൊല്‍ക്കത്തയിലെത്തിയത്.
സ്റ്റാര്‍ക്കിന്റെ ലേലത്തിന് ഒരു മണിക്കൂര്‍ മുമ്പ് പാറ്റ് കമ്മിന്‍സിനെ 20.5 കോടിയുടെ റെക്കോര്‍ഡ് ലേലത്തിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡ് സൈനിങ്ങില്‍ ഭാര്യയും ഓസീസ് വനിതാ ക്രിക്കറ്റ് താരവുമായ അലീസ ഹീലി പ്രതികരിക്കുകയാണ്.
'നോക്കൂ, മിച്ചിന് ഇത് ഒരു അത്ഭുതകരമായ നിമിഷമാണ്. ഇത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും കഴിഞ്ഞ എട്ട് വര്‍ഷമായി അദ്ദേഹം നടത്തിയ ചില തിരഞ്ഞെടുപ്പുകള്‍ക്കുമുള്ള അംഗീകാരവുമാണ്.''അലീസ ഹീലി മാധ്യമങ്ങളോട് പറഞ്ഞു. എട്ടുവര്‍ഷത്തിനുശേഷമാണ് സ്റ്റാര്‍ക് വീണ്ടും ഐപിഎല്‍ കളിക്കാനെത്തുന്നത്.
2015ല്‍ റാഞ്ചിയില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായാണ് താരം അവസാനമായി കളിച്ചത്. വര്‍ഷങ്ങളായി താരം സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുന്നതിന് മുന്‍ഗണന നല്‍കിയിരുന്നു. 27 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 20.38 ശരാശരിയും 17.06 സ്ട്രൈക്ക് റേറ്റും 34 വിക്കറ്റുകളും സ്റ്റാര്‍ക്ക് നേടിയിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ