ജെമീമ പവറില്‍ ഇന്ത്യന്‍ പെണ്‍പട; പാകിസ്ഥാനെതിരെ ഏഴു വിക്കറ്റ് ജയം

ജെമീമ റോഡ്രിഗസിനന്റെ അര്‍ധസെഞ്ച്വറി മികവിലായിരുന്നു ഇന്ത്യന്‍ പെണ്‍പടയുടെ മുന്നേറ്റം
ഇന്ത്യൻ വിജയം ആഘോഷിക്കുന്ന ജെമീമയും റിച്ചയും/ ചിത്രം; ഐസിസി ട്വിറ്റർ
ഇന്ത്യൻ വിജയം ആഘോഷിക്കുന്ന ജെമീമയും റിച്ചയും/ ചിത്രം; ഐസിസി ട്വിറ്റർ

കോപ്ടൗൺ; ഐസിസി വനിതാ ട്വന്റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വിജയം. 150 വിക്കറ്റ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരോവര്‍ ശേഷിക്കെ ഏഴു വിക്കറ്റിനാണ് വിജയം പിടിച്ചത്. ജെമീമ റോഡ്രിഗസിനന്റെ അര്‍ധസെഞ്ച്വറി മികവിലായിരുന്നു ഇന്ത്യന്‍ പെണ്‍പടയുടെ മുന്നേറ്റം. സ്‌കോര്‍; ഇന്ത്യ 151/3, പാകിസ്ഥാന്‍ 149/4.

150 റണ്‍സ് വിജയ ലക്ഷ്യവുമായി കളിക്കാന്‍ ഇറങ്ങിയ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. പരിക്ക് കാരണം സ്മൃതി മന്ദാന കളിക്കാത്തതിനാല്‍ യാഷ്തിക ഭാട്യയാണ് ഷെഫാലി വര്‍മ്മയ്‌ക്കൊപ്പം ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. 20 പന്തില്‍ 17 റണ്‍സെടുത്ത യാഷ്തികയെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. 

പിന്നാലെ എത്തിയ ജെമീമാ റോഡ്രിഗസുമായി ചേര്‍ന്ന് ഷഫാലി വര്‍മ മികച്ച മുന്നേറ്റം നടത്തിയ എന്നാല്‍ 25 പന്തില്‍ 33 റണ്‍സ് നേടിയിരിക്കെ ഷഫാലിയുടെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. അതിനു പിന്നാലെ എത്തിയ ഹര്‍മാന്‍ പ്രീത് കൗര്‍ (12 റണ്‍സില്‍ 16) നര്‍ഷ സന്ധുവിന്റെ ബോളില്‍ കുടുങ്ങി. നാലാം വിക്കറ്റില്‍ ചേര്‍ന്ന റിച്ച ഘോഷുമായി ജെമീമ നടത്തിയ മുന്നേറ്റമാണ് ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത്. 38 പന്തില്‍ 53 റണ്‍സാണ് ജെമീമ അടിച്ചെടുത്തത്. എട്ട് ബൗണ്ടറികള്‍ക്കൊപ്പമായിരുന്നു ഇന്നിങ്‌സ്. 20 പന്തില്‍ 31 റണ്‍സാണ് റിച്ച നേടിയത്. പാക്കിസ്ഥാനു വേണ്ടി നഷ്‌റ സന്ധു രണ്ട് വിക്കറ്റ് നേടി. സാദിയ ഇക്ബാലും ഒരു വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. തുടക്കത്തിൽ ഇന്ത്യൻ ബോളിങ്ങിനു മുൻപിൽ പതറിയെങ്കിലും ക്യാപ്റ്റൻ ബിസ്മ മറൂഫിന്റേയും അയേഷ നസീമിന്റേയും മികവിൽ ഭേദപ്പെട്ട സ്കോറിലേക്ക് പാകിസ്ഥാൻ എത്തുകയായിരുന്നു. 55 പന്തിൽ 68 റൺസാണ് ബിസ്മ നേടിയത്. ഇന്ത്യയ്ക്കുവേണ്ടി രാധ യാദവ് രണ്ട് വിക്കറ്റും ദീപ്തി ശർമ, പൂജ വസ്ത്രകാർ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com