'ഇത്ര മികവുള്ള ഓള്‍റൗണ്ടറെ ലോക ക്രിക്കറ്റ് ഇന്നുവരെ കണ്ടിട്ടില്ല'- ജഡേജയെ പുകഴ്ത്തി മുന്‍ പാക് സ്പിന്നര്‍

എതിര്‍ ടീമിന് നിരന്തരം സമ്മര്‍ദ്ദമുണ്ടാക്കാന്‍ കെല്‍പ്പുള്ള താരമാണ് ജഡേജ
രവീന്ദ്ര ജഡേജ/ എഎഫ്പി
രവീന്ദ്ര ജഡേജ/ എഎഫ്പി

കറാച്ചി: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ ബാറ്റിങിലും ബൗളിങിലും ഒരുപോലെ തിളങ്ങി കളിയിലെ താരമായത് രവീന്ദ്ര ജഡേജയായിരുന്നു. ബാറ്റിങിനിറങ്ങിയപ്പോള്‍ 70 റണ്‍സും രണ്ടിന്നിങ്‌സിലുമായി ഏഴ് വിക്കറ്റുകളും വീഴ്ത്തിയാണ് ജഡ്ഡു കളിയിലെ താരമായത്. ഇന്ത്യ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് വിജയം പിടിച്ചത്. 

താരത്തെ ക്രിക്കറ്റ് ലോകം അഭിനന്ദനങ്ങള്‍ കൊണ്ടു മൂടിയിരുന്നു. ഇപ്പോള്‍ ജഡേജയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. ലോക ക്രിക്കറ്റില്‍ ഇതുപോലെ ഒരു ഓള്‍റൗണ്ടര്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കനേരിയ പറയുന്നു. 

'ലോക ക്രിക്കറ്റ് രവീന്ദ്ര ജഡേജയെ പോലെ ഒരു ഓള്‍റൗണ്ടറെ ഇതുവരെ കണ്ടിട്ടില്ല. ബാറ്റിങിലും ബൗളിങിലും ഫീല്‍ഡിങ്ങിലും തുടങ്ങി എല്ലാ വിഭാഗത്തിലും അസാമാന്യ വൈദഗ്ധ്യമുള്ള താരം. എതിര്‍ ടീമിന് നിരന്തരം സമ്മര്‍ദ്ദമുണ്ടാക്കാന്‍ കെല്‍പ്പുള്ള താരമാണ് ജഡേജ. എല്ലാ സമയത്തും ജഡേജയെ പോലെ ഒരു താരം പ്ലെയിങ് ഇലവനില്‍ ഉണ്ടാകണമെന്ന് ഓരോ ക്യാപ്റ്റനും ആഗ്രഹിക്കും.'  

'കഴിഞ്ഞ ആറ് മാസമായി അദ്ദേഹം ക്രിക്കറ്റ് കളിച്ചിരുന്നില്ല. എന്നിട്ടും മികവും ഫിറ്റ്‌നസും നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. ഇങ്ങനെ മികവോടെ തിരിച്ചെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഓസ്‌ട്രേലിയ പോലുള്ള ഒരു ടീമിനെതിരെ. അത്രയും ശക്തമായ ഒരു ടീമിനെതിരെ ഈ തരത്തില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചു എന്നത് നിസാര കാര്യമല്ല'- കനേരിയ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com