അഞ്ചുമണിക്കൂര്‍ മാത്രം ഇന്ത്യ ഒന്നാമത്, ചരിത്ര നേട്ടം പിഴവില്‍ മങ്ങി; റാങ്കിങ് തിരുത്തി ഐസിസി 

ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത് എന്ന ചരിത്ര നേട്ടത്തിന് അല്‍പ്പായുസ് മാത്രം
ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദപ്രകടനം, ഫോട്ടോ/ എപി
ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദപ്രകടനം, ഫോട്ടോ/ എപി

മുംബൈ: ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമത് എന്ന ചരിത്ര നേട്ടത്തിന് അല്‍പ്പായുസ് മാത്രം. മണിക്കൂറുകള്‍ക്കുള്ളില്‍ ടെസ്റ്റ് റാങ്കിങിലെ പിഴവ് ഐസിസി തിരുത്തിയതോടെയാണ് മൂന്ന് ഫോര്‍മാറ്റിലും റാങ്കിങ്ങില്‍ ഒന്നാമത് എന്ന ചരിത്രനേട്ടം ഇന്ത്യയ്ക്ക് നഷ്ടമായത്. ഇന്നലെ വൈകീട്ട് പ്രസിദ്ധീകരിച്ച പുതുക്കിയ ടെസ്റ്റ് റാങ്കിങ് അനുസരിച്ച് ഇന്ത്യ മുന്‍പത്തെ പോലെ രണ്ടാം സ്ഥാനത്ത് തന്നെയാണ്. ഏകദിനത്തിലും ട്വന്റി 20യിലും ഇന്ത്യയാണ് റാങ്കിങ്ങില്‍ ഒന്നാമത്.

ഉച്ചയ്ക്ക് ഐസിസി പ്രസിദ്ധീകരിച്ച ടെസ്റ്റ് റാങ്കിങ്ങ് അനുസരിച്ച് 115 പോയിന്റുകളുമായാണ് ഇന്ത്യ ഒന്നാമത് എത്തിയത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഓസ്‌ട്രേലിയയ്ക്ക് 111 പോയിന്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ടെസ്റ്റ് റാങ്കിങിലെ പിഴവ് തിരുത്തിയതോടെ, ഓസ്‌ട്രേലിയയുടെ പോയിന്റ് 126 ആയി ഉയര്‍ന്നു. എന്നാല്‍, എന്തുകൊണ്ടാണ് ഇത്രയും പെട്ടന്ന് റാങ്കില്‍ വ്യത്യാസം വന്നതെന്ന് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. സാങ്കേതിക പിഴവ് സംഭവിച്ചത് കൊണ്ടാണ് ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

106 പോയിന്റുമായി ഇംഗ്ലണ്ടാണു മൂന്നാമത്. വ്യാഴാഴ്ച ന്യൂസീലന്‍ഡിനെ ടെസ്റ്റില്‍ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ടിന് പോയിന്റ് മെച്ചപ്പെടുത്താന്‍ അവസരമുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി.

ബൗളിങ്ങില്‍ 846 പോയിന്റുമായി രവിചന്ദ്രന്‍ അശ്വിന്‍ രണ്ടാമതെത്തി. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് (867 പോയിന്റ്) ഒന്നാം സ്ഥാനത്തുള്ളത്. ഓള്‍ റൗണ്ടര്‍മാരില്‍ 424 പോയിന്റുമായി ജഡേജയാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com