ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍; ഇന്ത്യ തൊട്ടരികെ; സാധ്യതകള്‍ 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മത്സരക്രമം അനുസരിച്ച് 16 മത്സരങ്ങളില്‍ നിന്ന് ഇന്ത്യ നേടുന്ന പത്താം വിജയമാണ് ഓസീസിനെതിരായ രണ്ടാം പോരാട്ടം
ഓസ്ട്രേലിയക്കെതിരായ വിജയത്തിന് ശേഷം പരസ്പരം അഭിനന്ദിക്കുന്ന ഇന്ത്യൻ താരങ്ങൾ/ പിടിഐ
ഓസ്ട്രേലിയക്കെതിരായ വിജയത്തിന് ശേഷം പരസ്പരം അഭിനന്ദിക്കുന്ന ഇന്ത്യൻ താരങ്ങൾ/ പിടിഐ

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിജയിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് കൂടുതല്‍ അടുത്ത് ഇന്ത്യ. നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ആധികാരികമായി വിജയിച്ച് ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തി. 

രണ്ട് തുടര്‍ വിജയങ്ങളോടെ ഇന്ത്യ ഫൈനലിന് അരികിലാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ മത്സരക്രമം അനുസരിച്ച് 16 മത്സരങ്ങളില്‍ നിന്ന് ഇന്ത്യ നേടുന്ന പത്താം വിജയമാണ് ഓസീസിനെതിരായ രണ്ടാം പോരാട്ടം. 

നിലവില്‍ ഓസ്‌ട്രേലിയയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഡല്‍ഹി ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യയുടെ പോയിന്റ് ശതമാനം 61.66ല്‍ നിന്ന് 64.06ലേക്ക് കുതിച്ചുയര്‍ന്നു. തോല്‍വി ഓസ്‌ട്രേലിയക്ക് തിരിച്ചടിയായി മാറുകയും ചെയ്തു. 70.83 ഉണ്ടായിരുന്ന അവരുടെ പോയിന്റ് ശതമാനം 66.67 ആയി കുത്തനെ ഇടിഞ്ഞു. 

ഓസീസിനെതിരെ ഇനി രണ്ട് ടെസ്റ്റുകള്‍ കൂടിയാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. ഇതില്‍ ഒരു മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാം. ഒരൊറ്റ വിജയത്തിലൂടെ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കയുടെ ഭീഷണിയും ഇന്ത്യക്ക് ഒഴിവാക്കാം. 

ലങ്കയ്ക്ക് അടുത്ത മാസം ന്യൂസിലന്‍ഡുമായി രണ്ട് ടെസ്റ്റുകളുണ്ട്. ഇതില്‍ രണ്ടിലും വിജയിച്ചാല്‍ അവരുടെ പോയിന്റ് ശതമാനം 61.11 ആയി മാറും. അതേസമയം ഇനിയുള്ള രണ്ട് മത്സരങ്ങളില്‍ ഒന്ന് വിജയിക്കുകയും ഒന്ന് തോല്‍ക്കുകയും ചെയ്താല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 61.92 എന്നാകും. അപ്പോഴും ഇന്ത്യക്ക് തന്നെയാകും ഫൈനല്‍ യോഗ്യത. 

ഓസ്‌ട്രേലിയക്കെതിരെ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ തോറ്റാലും ഇന്ത്യക്ക് നേരിയ സാധ്യത നിലനില്‍ക്കുന്നു. ശ്രീലങ്ക രണ്ട് മത്സരങ്ങളും തോറ്റാലായിരിക്കും അതിന്റെ സാധ്യതകള്‍. 

ഓസീസിനെതിരായ പോരാട്ടം 3-0, 4-0 എന്ന നിലയില്‍ സ്വന്തമാക്കുകയാണെങ്കില്‍ അവരെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കയറുകയും ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയും ചെയ്യും. അങ്ങനെ വന്നാല്‍ രണ്ടാം ഫൈനല്‍ സ്ഥാനത്തിനായി ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകള്‍ തമ്മിലായിരിക്കും പോരാട്ടം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com