ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങൾ ഓസ്‌ട്രേലിയക്കെതിരെ; ചരിത്രമെഴുതി ടീം ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ 32ാം ടെസ്റ്റ് വിജയമാണ് ഡല്‍ഹിയില്‍ പിറന്നത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ വിജയം പിടിച്ചതിന് പിന്നാലെ ഇന്ത്യന്‍ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി. ഇന്ത്യ ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയത് ഓസ്‌ട്രേലിയക്കെതിരെ. ഡല്‍ഹി ടെസ്റ്റ് വിജയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ നേട്ടം. ടെസ്റ്റില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ കീഴ്‌പ്പെടുത്തിയ എതിരാളികളുടെ പട്ടികയില്‍ ഓസ്‌ട്രേലിയ ഒന്നാമത് എത്തി. 

ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയുടെ 32ാം ടെസ്റ്റ് വിജയമാണ് ഡല്‍ഹിയില്‍ പിറന്നത്. നാഗ്പുര്‍ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ 30 വിജയങ്ങളായിരുന്നു ഇന്ത്യയുടെ അക്കൗണ്ടില്‍. ഇംഗ്ലണ്ടായിരുന്നു ഇന്ത്യ കീഴ്‌പ്പെടുത്തിയ എതിരാളികളുടെ പട്ടികയില്‍ ഒന്നാമത്. 31 വിജയങ്ങള്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ നേടിയിട്ടുണ്ട്. ഈ കണക്കായിരുന്നു ആദ്യ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ മുന്നില്‍. ഒന്നാം ടെസ്റ്റ് വിജയിച്ചതോടെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായ വിജയങ്ങളുടെ എണ്ണം 31ല്‍ എത്തി. പിന്നാലെ ഡല്‍ഹിയില്‍ വിജയിച്ചതോടെ റെക്കോര്‍ഡ് നേട്ടം 32 തൊട്ടു. 

ശ്രീലങ്ക, ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരെ 22 വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയെ 15 വട്ടവും ബംഗ്ലാദേശിനെ 11 തവണയും പാകിസ്ഥാനെ ഒന്‍പത് തവണയും ഇന്ത്യ വീഴ്ത്തി. സിംബാബ്‌വെക്കെതിരെ ഏഴ് വിജയങ്ങളും അഫ്ഗാനിസ്ഥാനെതിരെ ഒരു വിജയവും ഇന്ത്യ സ്വന്തമാക്കി. 

ഓസ്‌ട്രേലിയക്കെതിരെ രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ നേട്ടത്തിന്റെ ഗ്രാഫ് ഉര്‍ത്താനുള്ള അവസരവും ഇന്ത്യക്കുണ്ട്. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റ് മാര്‍ച്ച് ഒന്ന് മുതല്‍ ഇന്‍ഡോറില്‍ ആരംഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com