ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി; സ്റ്റാര്‍ പേസര്‍ ശേഷിക്കുന്ന മത്സരങ്ങളും കളിക്കില്ല

കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം നിലവില്‍ വിശ്രമത്തിലാണ്. ഇതേത്തുടര്‍ന്ന് ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനൊപ്പം താരം ചേര്‍ന്നിരുന്നില്ല
ജോഷ് ഹെയ്‌സല്‍വുഡ്/ ട്വിറ്റർ
ജോഷ് ഹെയ്‌സല്‍വുഡ്/ ട്വിറ്റർ

ഇന്‍ഡോര്‍: ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ രണ്ട് മത്സരങ്ങള്‍ കൂടി അവശേഷിക്കേ ഓസ്‌ട്രേലിയക്ക് കനത്ത തിരിച്ചടി. സ്റ്റാര്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും കളിക്കില്ല. താരം അടുത്ത രണ്ട് ടെസ്റ്റുകളും കളിക്കില്ലെന്ന് ഓസീസ് പരിശീലകന്‍ അന്‍ഡ്രു മക്ക്‌ഡൊണാള്‍ഡ് സ്ഥിരീകരിച്ചു. 

കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം നിലവില്‍ വിശ്രമത്തിലാണ്. ഇതേത്തുടര്‍ന്ന് ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനൊപ്പം താരം ചേര്‍ന്നിരുന്നില്ല. അവസാനത്തെ രണ്ട് പോരാട്ടങ്ങളില്‍ ടീമിനൊപ്പമെത്തുമാന്നായിരുന്നു ഓസീസ് പ്രതീക്ഷ. എന്നാല്‍ ശേഷിക്കുന്ന മത്സരങ്ങളും താരത്തിന് നഷ്ടമാകും. 

ടെസ്റ്റ് പരമ്പര മാത്രമല്ല ഹെയ്‌സല്‍വുഡിന് നഷ്ടമാകുന്നത്. ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടത്തില്‍ താരത്തിന്റെ സേവനം ന്യൂ സൗത്ത് വെയ്ല്‍സിനും നഷ്ടമാകും. 

അതിനിടെ ഓസീസിന് ആശ്വാസമാകുന്ന മറ്റൊരു വാര്‍ത്തയുമുണ്ട്. പരിക്ക് ഭേദമായി ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ നൂറു ശതമാനം ഫിറ്റ്‌നെസ് വീണ്ടെടുത്തു. ആദ്യ രണ്ട് ടെസ്റ്റുകളിലും ടീമില്‍ ഉള്‍പ്പെടാതിരുന്ന സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും പരിക്ക് മാറി തിരിച്ചെത്തുമെന്ന് ഓസീസ് പ്രതീക്ഷിക്കുന്നു. 

നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് മുന്നിലാണ്. രണ്ട് തുടര്‍ വിജയങ്ങളുടെ ബലത്തില്‍ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു. പരമ്പര സമനിലയില്‍ എത്തിക്കാന്‍ ഇനിയുള്ള രണ്ട് മത്സരങ്ങളും ഓസീസിന് വിജയിച്ചേ മതിയാകു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com