കത്തിക്കയറി സ്മൃതി; ഇന്ത്യന്‍ പെൺകരുത്ത് സെമിയില്‍ 

വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍
ഇന്ത്യയുടെ സന്തോഷ പ്രകടനം, image credit: T20 World Cup
ഇന്ത്യയുടെ സന്തോഷ പ്രകടനം, image credit: T20 World Cup

പ്രിട്ടോറിയ: വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍. നിര്‍ണായക മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഇന്ത്യ അഞ്ചു റണ്‍സിന് തോല്‍പ്പിച്ചു. സ്മൃതി മന്ദാനയുടെ കരുത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 156 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ അയര്‍ലന്‍ഡിന് മഴയാണ് വില്ലനായത്. 

8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് മഴ തടസ്സപ്പെടുത്തിയത്. തുടര്‍ന്ന് ഡെത്ത് വര്‍ക്ക് ലൂയിസ് നിയമം അനുസരിച്ച് ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.  8.2 ഓവറില്‍ ഇന്ത്യ 59 റണ്‍സാണ് നേടിയിരുന്നത്. ഇന്ത്യ അഞ്ചു റണ്‍സിന് വിജയിച്ചതായാണ് പ്രഖ്യാപിച്ചത്. 

നേരത്തെ 56 പന്തില്‍ 87 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ ഇന്ത്യയെ സഹായിച്ചത്. ഒന്‍പത് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്‌സ്. 24 റണ്‍സ് നേടിയ ഷഫാലി വര്‍മ ഓപ്പണിങ് കൂട്ടുകെട്ടില്‍ സ്മൃതിയ്ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. 62 റണ്‍സിലാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണത്. ആറു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 155 റണ്‍സ് നേടിയത്. പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കിലായിരുന്നു മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com