കരുത്ത് കാട്ടി പ്രോട്ടീസ് പെൺപട; ഇം​ഗ്ലണ്ടിനെ തോൽപ്പിച്ച് ​ദക്ഷിണാഫ്രിക്ക കന്നി ഫൈനലിലേക്ക്  

ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ നേരിടാൻ ദക്ഷിണാഫ്രിക്ക
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ/ചിത്രം: ട്വിറ്റർ
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ദക്ഷിണാഫ്രിക്കൻ താരങ്ങൾ/ചിത്രം: ട്വിറ്റർ

കേപ്‌ടൗൺ: വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ നേരിടാൻ ദക്ഷിണാഫ്രിക്ക. രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക സ്വന്തം മണ്ണിൽ കലാശപ്പോരാട്ടത്തിന് ഇടം നേടിയത്. അറ് റൺസിനാണ് ജയം. ദക്ഷിണാഫ്രിക്ക ഉയർത്ത് 165 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലീഷ് വനിതകൾക്ക് 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 158 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ​ദക്ഷിണാഫ്രിക്കയുടെ കന്നി ട്വന്റി20 ഫൈനലാണിത്. 

ഇന്നലെ ഇന്ത്യയെ തോൽപ്പിച്ചാണ് ഓസ്ട്രേലിയ ഫൈനൽ ബർത്ത് ഉറപ്പിച്ചത്. സെമിയിൽ ഓസ്‌ട്രേലിയ ഉയർത്തിയ 173 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യൻ പെൺപട പൊരുതി വീണു. അഞ്ച് റണ്ണിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ് നേടിയപ്പോൾ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസിൽ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com