മുംബൈ ഇന്ത്യന്‍സിന് കനത്ത നഷ്ടം; ബുമ്ര ഐപിഎല്ലും കളിക്കില്ല

പുറംവേദനയെ തുടര്‍ന്നാണ് താരം ദീര്‍ഘ നാളായി കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലിന്റെ പുതിയ പതിപ്പിനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്ര ഈ സീസണിലെ ഐപിഎല്‍ കളിക്കാന്‍ ടീമിനൊപ്പമുണ്ടാകില്ല. പരിക്കേറ്റ് മാസങ്ങളായി വിശ്രമിക്കുന്ന ബുമ്‌റ പൂര്‍ണ ഫിറ്റാകാന്‍ ഇനിയും സമയമെടുക്കും.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന് തൊട്ടരികിലാണ് ഇന്ത്യ. ജൂണില്‍ നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയെത്തിയാല്‍ ആ മത്സരവും ബുമ്രയ്ക്ക് നഷ്ടമാകും. 

പുറംവേദനയെ തുടര്‍ന്നാണ് താരം ദീര്‍ഘ നാളായി കളത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നത്. പരിക്ക് മാറി തിരിച്ചെത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കിനെ തുടര്‍ന്ന് താരത്തിന് ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് പോരാട്ടങ്ങള്‍ നഷ്ടമായിരുന്നു. ആ പട്ടികയിലേക്കാണ് ഇപ്പോള്‍ ഐപിഎല്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ചേര്‍ക്കപ്പെടുന്നത്. അതേസമയം ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ താരത്തിന് തിരിച്ചെത്താന്‍ സാധിക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com