വനിതാ ടി20 ലോകകപ്പ്; ഐസിസി ഇലവനില്‍ ഒറ്റ ഇന്ത്യന്‍ താരം മാത്രം

കിരീടം നേടിയ ഓസ്‌ട്രേലിയയില്‍ നിന്ന് നാല് താരങ്ങളും രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയില്‍ നിന്ന് മൂന്ന് താരങ്ങളും ഇംഗ്ലണ്ട് ടീമില്‍ നിന്ന് രണ്ട് താരങ്ങളും ടീമില്‍ ഇടം കണ്ടു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ് ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പോരാട്ടം സെമിയില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ അവസാനിച്ചിരുന്നു. ആതിഥേയരും കന്നി ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയെത്തുകയും ചെയ്ത ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്‌ട്രേലിയ ആറാം വട്ടവും കിരീടം സ്വന്തമാക്കി. ഇപ്പോഴിതാ ഏറ്റവും മൂല്യമേറിയ താരങ്ങളെ ഉള്‍പ്പെടുത്തി ഐസിസി ടൂര്‍ണമെന്റിലെ ടീം പ്രഖ്യാപിച്ചു. 

കിരീടം നേടിയ ഓസ്‌ട്രേലിയയില്‍ നിന്ന് നാല് താരങ്ങളും രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയില്‍ നിന്ന് മൂന്ന് താരങ്ങളും ഇംഗ്ലണ്ട് ടീമില്‍ നിന്ന് രണ്ട് താരങ്ങളും ടീമില്‍ ഇടം കണ്ടു. പട്ടികയില്‍ ഒരു ഇന്ത്യന്‍ താരം മാത്രമാണ് ഇടം കണ്ടത്. ഒരു വെസ്റ്റ് ഇന്‍ഡീസ് താരവും 12ാം സ്ഥാനത്തായി ഒരു അയര്‍ലന്‍ഡ് താരവും പട്ടികയിലുണ്ട്. 

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിച്ച ഘോഷാണ് ടീമില്‍ ഇടം പിടിച്ച ഏക ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിന്റെ നാറ്റ് സിവര്‍ ബ്രന്‍ഡാണ് ടീമിന്റെ ക്യാപ്റ്റന്‍. ഒര്‍ല പ്രന്റര്‍ഗസ്റ്റാണ് ടീമിലെ 12ാം അംഗം. 

ടൂര്‍ണമെന്റിലുടനീളം മികച്ച ബാറ്റിങും വിക്കറ്റ് കീപ്പിങ്ങുമായിരുന്നു റിച്ച നടത്തിയത്. 130.76 സ്‌ട്രൈക്ക് റേറ്റില്‍ താരം 136 റണ്‍സ് അടിച്ചു. പാകിസ്ഥാനെതിരെ പുറത്താകാതെ 31, വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ 44, ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 47 എന്നിങ്ങനെ മികച്ച പ്രകടനങ്ങള്‍. വിക്കറ്റ് കീപ്പിങില്‍ ഏഴ് പേരെ താരം പുറത്താക്കി. അഞ്ച് ക്യാച്ചും രണ്ട് സ്റ്റംപിങും.

ഓസീസ് ടീമില്‍ നിന്ന് അലിസ ഹീലി, ആഷ് ഗാര്‍ഡ്‌നര്‍, ഡര്‍സി ബ്രൗണ്‍, മെഗാന്‍ ഷുറ്റ് എന്നിവരാണ് ഉള്ളത്. ടസ്മിന്‍ ബ്രിറ്റ്‌സ്, ലൗറ വോള്‍വാര്‍റ്റ്, ഷബ്‌നിം ഇസ്മയില്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ പ്രതിനിധികള്‍. നാറ്റ് സിവറിന് പുറമെ സോഫി എക്ലസ്റ്റോണാണ് ഇംഗ്ലണ്ട് പ്രതിനിധി. കരിഷ്മ രാംഹരാക്കാണ് ഏക വിന്‍ഡീസ് താരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com