ചരിത്രം തിരുത്തി വീണ്ടും ജോക്കോവിച്; സ്റ്റെഫി ​ഗ്രാഫിനേയും പിന്തള്ളി റെക്കോർഡ് നേട്ടം

സ്വിറ്റ്സർലൻഡ് ഇതിഹാസം റോജർ ഫെഡറർ 310 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് നിന്നിരുന്നു. ഈ റെക്കോർഡ് 2021 മാർച്ചിൽ ജോക്കോവിച് തകർത്തു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച് ടെന്നീസിലെ റെക്കോർഡുകൾ ഒന്നൊന്നായി തകർത്ത് മുന്നേറുകയാണ്. കരിയറിൽ ശ്രദ്ധേയമായൊരു റെക്കോർഡ് താരം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഏറ്റവും കൂടുതൽ കാലം ലോക ഒന്നാം നമ്പർ താരമായി തുടർന്ന താരമെന്ന ചരിത്ര നേട്ടാണ് ജോക്കോവിച് സ്വന്തമാക്കിയത്. 

വനിതാ ടെന്നീസിലെ ഇതിഹാസ താരമായ ജർമനിയുടെ സ്റ്റെഫി ​ഗ്രാഫിന്റെ റെക്കോർഡാണ് ജോക്കോ പഴങ്കഥയാക്കിയത്. കരിയറിൽ ഇതുവരെയായി 378 ആഴ്ചകളാണ് താരം ഒന്നാം നമ്പർ സ്ഥാനത്ത് തുടർന്നത്. സ്റ്റെഫി ​ഗ്രാഫ് 377 ആഴ്ചകളാണ് ലോക ഒന്നാം നമ്പർ താരമായി വിരാജിച്ചത്. 

അമേരിക്കന്‍ ഇതിഹാസങ്ങളായ മാര്‍ട്ടിന നവരത്‌ലോവ 332 ആഴ്ചകളും സെറീന വില്ല്യംസ് 319 ആഴ്ചകളും ഒന്നാം റാങ്കിൽ തുടർന്നു. സ്വിറ്റ്സർലൻഡ് ഇതിഹാസം റോജർ ഫെഡറർ 310 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് നിന്നിരുന്നു. ഈ റെക്കോർഡ് 2021 മാർച്ചിൽ ജോക്കോവിച് തകർത്തു. 

ഏറ്റവും കൂടുതൽ ​ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടുന്ന പുരുഷ താരമെന്ന റാഫേൽ നദാലിന്റെ റെക്കോർഡിനൊപ്പം ഇക്കഴിഞ്ഞ ജനുവരിയിൽ ജോക്കോവിച് എത്തിയിരുന്നു. ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി ​ഗ്രാൻഡ് സ്ലാം നേട്ടം 22 ആക്കി ഉയർത്തിയാണ് നദാലിനൊപ്പം ജോക്കോ തന്റെ പേരും എഴുതി ചേർത്തത്. പത്ത് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, രണ്ട് ഫ്രഞ്ച് ഓപ്പൺ, ഏഴ് വിംബിള്‍ഡണ്‍, മൂന്ന് യുഎസ് ഓപ്പൺ കിരീടങ്ങളാണ് അദ്ദേഹം ഇതുവരെയായി കരിയറിൽ നേടിയത്. 

നിലവില്‍ 6,980 പോയിന്റുകളുമായാണ് ജോക്കോ ഒന്നാം റാങ്കില്‍ തുടരുന്നത്. കഴിഞ്ഞ ജൂണില്‍ ഒന്നാം റാങ്ക് നഷ്ടമായ ജോക്കോവിച് ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com