12 മഞ്ഞക്കാര്‍ഡ്, 2 ചുവപ്പുകാര്‍ഡ്; മത്തേയു വീണ്ടും; ബാഴ്‌സയ്ക്ക് കുരുക്ക് 

ലോകകപ്പ് ഇടവേളയ്ക്ക് ശേഷം വന്ന ലാ ലീഗയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ എസ്പ്യാളോനിനെതിരെ ബാഴ്‌സ സമനിലയില്‍ കുരുങ്ങി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

നൗകാമ്പ്: ലോകകപ്പിന് ശേഷം ക്ലബ് ഫുട്‌ബോളിലേക്ക് എത്തിയിട്ടും റഫറി അന്റോണിയോ മത്തേയുവിന് മാറ്റമൊന്നുമില്ല. 18 മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്താണ് ലോകകപ്പിലെ അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ മത്തേയു വിവാദം സൃഷ്ടിച്ചത്. എന്നാല്‍ ലോകകപ്പിന് പിന്നാലെ വന്ന ബാഴ്‌സ-എസ്പ്യാനോള്‍ മത്സരത്തിലും മത്തേയു പുറത്തെടുത്തത് 12  മഞ്ഞക്കാര്‍ഡും രണ്ട് ചുവപ്പുകാര്‍ഡും.

ലോകകപ്പ് ഇടവേളയ്ക്ക് ശേഷം വന്ന ലാ ലീഗയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ എസ്പ്യാളോനിനെതിരെ ബാഴ്‌സ സമനിലയില്‍ കുരുങ്ങി. ഇരു ടീമിലേയും ഓരോ താരങ്ങള്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ കളിയില്‍ 1-1നാണ് ബാഴ്‌സ സമനില വഴങ്ങിയത്.

ഇരു ടീമിലുമായി 12 കളിക്കാര്‍ക്കാണ് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. 78ാം മിനിറ്റില്‍ ജോര്‍ദി ആല്‍ബയും 80ാം മിനിറ്റില്‍ വിനിഷ്യസ് സൗസയുമാണ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത്. ഏഴാം മിനിറ്റില്‍ തന്നെ വല കുലുക്കി ബാഴ്‌സ ലീഡ് എടുത്തിരുന്നു. അലോന്‍സോയാണ് ബാഴ്‌സയ്ക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ ഹൊസേലുവാണ് എസ്പ്യാനോളിനെ സമനിലയിലേക്ക് എത്തിച്ചത്. രണ്ടാം പകുതിയിലാണ് മത്സരം കൂടുതല്‍ കടുപ്പമേറിയതാണ്. 

83ാം മിനിറ്റില്‍ എസ്പ്യാനോളിന്റെ മറ്റൊരു താരം കൂടി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോകും എന്ന് തോന്നിച്ചു. ലിയാനാര്‍ഡോ കാര്‍ബെറക്ക് നേരെ ചുവപ്പുകാര്‍ഡ് റഫറി നീട്ടിയെങ്കിലും വാര്‍ പരിശോധനയില്‍ എസ്പ്യാനോള്‍ രക്ഷപെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com