'ത്രോ ഡൗണ്‍ നല്‍കിയിരിക്കല്‍ അല്ല കോച്ചിന്റെ ജോലി'; ദ്രാവിഡിനെതിരെ വിമര്‍ശനം

ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനേയും സെലക്ടര്‍മാരേയും വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനേയും സെലക്ടര്‍മാരേയും വിമര്‍ശിച്ച് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കളിക്കാര്‍ക്ക് ത്രോ ഡൗണ്‍ ചെയ്യല്‍ മാത്രമല്ല പരിശീലകരുടെ ജോലി എന്ന് രാഹുല്‍ ദ്രാവിഡിനെ കുറ്റപ്പെടുത്തി ഗൗതം ഗംഭീര്‍ പറഞ്ഞു. 

ടീമിനെ തെരഞ്ഞെടുക്കല്‍ മാത്രമല്ല സെലക്ടര്‍മാരുടെ പണി. പൃഥ്വി ഷായെ പോലുള്ള കളിക്കാരുടെ കരിയര്‍ രൂപപ്പെടുത്തിയെടുക്കാന്‍ അവരെ സഹായിക്കേണ്ടത് സെലക്ടര്‍മാരും പരിശീലകരുമെല്ലാം ചേര്‍ന്നാണ്. പൃഥ്വി ഷായുടെ കഴിവിനെ കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാം. പൃഥ്വിയുടെ കരിയര്‍ ശരിയായ ദിശയിലേക്ക് എത്തിക്കുക എന്നത് ടീം മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വമാണ്, ഗൗതം ഗംഭീര്‍ പറയുന്നു. 

പൃഥ്വിയെ ദ്രാവിഡിന് കൂടുതല്‍ സഹായിക്കാനാവും

അണ്ടര്‍ 19 മുതല്‍ പൃഥ്വി ഷായെ രാഹുല്‍ ദ്രാവിഡിന് അറിയാം. അതുകൊണ്ട് തന്നെ പൃഥ്വിയെ ദ്രാവിഡിന് കൂടുതല്‍ സഹായിക്കാനാവും. ഫിറ്റ്‌നസോ ജീവിത ശൈലിയിലെ പ്രശ്‌നങ്ങളോ ആവാം പൃഥ്വിയെ അലട്ടുന്നത്. അത് എന്താണ് എന്ന് കണ്ടെത്തി വേണ്ട ഉപദേശം നല്‍കുകയാണ് ദ്രാവിഡും സെലക്ടര്‍മാരും ചെയ്യേണ്ടത്. അല്ലാതെ അവരെ വിട്ടുകളഞ്ഞാല്‍ അവര്‍ വേറെ എവിടെയെങ്കിലുമെല്ലാം എത്തിപ്പെടുമെന്നും ഗംഭീര്‍ പറയുന്നു. 

അതോടൊപ്പം രാജ്യത്തിനായി കളിക്കാനുള്ള ആഗ്രഹം പൃഥ്വി ഷായിലും ഉണ്ടാവണം. രാജ്യത്തിനായി കളിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അതിനായി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാവണം. തിരിച്ചു വരാന്‍ യുവ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കേണ്ടതാണ് എന്നും ഗംഭീര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com