'ക്ഷമിക്കണം, ബാബര്‍ എന്റെ ടീമിലില്ല'; ടോപ് 5 ട്വന്റി20 ബാറ്റേഴ്‌സുമായി മുന്‍ താരം

2022ലെ ഏറ്റവും മികച്ച 5 ട്വന്റി20 ബാറ്റേഴ്‌സിനെ തെരഞ്ഞെടുത്ത് മുന്‍ താരം ആകാശ് ചോപ്ര
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: 2022ലെ ഏറ്റവും മികച്ച 5 ട്വന്റി20 ബാറ്റേഴ്‌സിനെ തെരഞ്ഞെടുത്ത് മുന്‍ താരം ആകാശ് ചോപ്ര. സൂര്യകുമാര്‍ യാദവ്, മുഹമ്മദ് റിസ്വാന്‍, വിരാട് കോഹ്‌ലി, സിക്കന്ദര്‍ റാസ, കോണ്‍വേ എന്നിവരെയാണ് ആകാശ് ചോപ്ര തെരഞ്ഞെടുക്കുന്നത്. 

ഈ പട്ടികയില്‍ കോഹ് ലി ഇടം നേടും എന്ന് ആരും കരുതിയില്ല. ഫോം കണ്ടെത്താന്‍ കോഹ്‌ലി പ്രയാസപ്പെടാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷമായി. ഐപിഎല്ലിലും മോശമായിരുന്നു പ്രകടനം. ഒന്നും കോഹ്‌ലിയുടെ വഴിയെ വരാതിരുന്ന സമയം, ആകാശ് ചോപ്ര പറയുന്നു. 

എന്നാല്‍ 2022ന്റെ അവസാനത്തേക്ക് എത്തിയപ്പോഴേക്കും കോഹ് ലി കാര്യങ്ങള്‍ ഭംഗിയായി മാറ്റിമറിച്ചു. ഈ വര്‍ഷം ട്വന്റി20യില്‍ 20 മത്സരങ്ങളില്‍ നിന്ന് 781 റണ്‍സ് ആണ് കോഹ് ലി സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 55.78. ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന് എതിരെ പിച്ച് പ്രയാസപ്പെട്ടിരുന്നു. എന്നിട്ടും സ്‌കോര്‍ ചെയ്യാന്‍ കോഹ് ലിക്ക് സാധിച്ചു, ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. 

കണക്കുകള്‍ നോക്കുമ്പോള്‍ ബാബര്‍ അസമും പട്ടികയില്‍ വരേണ്ടതാണ്. എന്നാല്‍ ഞാന്‍ ഉള്‍പ്പെടുത്തുന്നില്ല. 26 മത്സരങ്ങളില്‍ നിന്ന് ബാബര്‍ 735 റണ്‍സ് കണ്ടെത്തി. ബാറ്റിങ് ശരാശരി 32 മാത്രം. സ്‌ട്രൈക്ക്‌റേറ്റ് 123. ക്ഷമിക്കണം, എന്റെ ടീമില്‍ ബാബറിനെ ഉള്‍പ്പെടുത്താനാവില്ല. 2022ലെ കോണ്‍വേയുടെ കണക്കുകള്‍ അതിശയിപ്പിക്കുന്നതാണ്. സൂര്യകുമാറിനേയും മറികടന്നേനെ, ആകാശ് ചോപ്ര പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com