'സൗത്ത് ആഫ്രിക്കയിലേക്ക് എത്തിയതില്‍ സന്തോഷം'; ആദ്യ ദിനം ക്രിസ്റ്റ്യാനോയ്ക്ക് പിണഞ്ഞ അബദ്ധം(വീഡിയോ)

ക്ലബിലേക്ക് എത്തിയ തങ്ങളുടെ സൂപ്പര്‍ താരത്തിന് വമ്പന്‍ സ്വീകരണം ഒരുക്കി അല്‍ നസറും ആരാധകരും
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

റിയാദ്: ക്ലബിലേക്ക് എത്തിയ തങ്ങളുടെ സൂപ്പര്‍ താരത്തിന് വമ്പന്‍ സ്വീകരണം ഒരുക്കി അല്‍ നസറും ആരാധകരും. മെഡിക്കലിന് ശേഷം സ്റ്റേഡിയത്തിലേക്ക് എത്തിയ ക്രിസ്റ്റ്യാനോയെ സ്വീകരിക്കാന്‍ ഗ്യാലറികളില്‍ ആരാധകര്‍ നിറഞ്ഞു. എന്നാല്‍ ഇവിടെ ആരാധകരുടെ മുന്‍പിലേക്ക് എത്തിയ സമയം ക്രിസ്റ്റ്യാനോയില്‍ നിന്ന് വന്നൊരു അബദ്ധമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

പ്രസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോള്‍ ക്രിസ്റ്റിയാനോയില്‍ നിന്ന് വന്ന വാക്കുകള്‍ ഇങ്ങനെ, സൗത്ത് ആഫ്രിക്കയിലേക്ക് വരിക എന്നത് എന്നെ സംബന്ധിച്ച് എന്റെ കരിയറിന്റെ അവസാനമല്ല. ഞാന്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന കാര്യമാണ് ഇത്. സത്യസന്ധമായി പറഞ്ഞാല്‍, ആളുകള്‍ എന്താണ് പറയുന്നത് എന്നത് എനിക്ക് വിഷയമല്ല. ഞാന്‍ എന്റെ തീരുമാനങ്ങളെടുക്കും. ഇവിടെ എത്താനായത് എന്നെ ഒരുപാട് സന്തോഷിപ്പിക്കുന്നു, ക്രിസ്റ്റ്യാനോ പറഞ്ഞു.

സൗദി അറേബ്യ എന്നത് ക്രിസ്റ്റ്യാനോ അബദ്ധത്തില്‍ സൗത്ത് ആഫ്രിക്ക എന്ന് പറഞ്ഞതാണ് ആരാധകരുടെ ട്രോളുകള്‍ക്ക് വിഷയമാവുന്നത്. 200 മില്യണ്‍ ഡോളര്‍ കൊടുത്ത് സൗദി കൊണ്ടുവന്നിട്ടും ക്രിസ്റ്റിയാനോ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി കളിക്കാനാണ് കാത്തിരിക്കുന്നത് എന്നെല്ലാം പറഞ്ഞാണ് ട്രോളുകള്‍.

സൗദിയിലും റെക്കോര്‍ഡുകള്‍ തകര്‍ക്കുക എന്നത് തന്നെയാണ് തന്റെ ലക്ഷ്യം എന്ന് ക്രിസ്റ്റിയാനോ പറഞ്ഞു. യൂറോപ്പില്‍ ഞാന്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്തിട്ടുണ്ട്. ഇവിടേയും ഏതാനും റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജയിക്കാനാണ് ഞാന്‍ ഇവിടേക്ക് വരുന്നത്. കളിക്കണം ആസ്വദിക്കണം. ഈ രാജ്യത്തിന്റെ വിജയത്തിലും സംസ്‌കാരത്തിലും ഭാഗമാവണം എന്നും ക്രിസ്റ്റിയാനോ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com