'എത്ര ക്ലബുകള്‍ എന്റെ പിന്നാലെ വന്നു, ആര്‍ക്കുമറിയില്ല അത്'; ക്രെഡിറ്റ് അല്‍ നസറിനെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

യൂറോപ്പിലും ബ്രസീലിലും ഓസ്‌ട്രേലിയയിലും യുഎസിലും എനിക്ക് അവസരങ്ങള്‍ തുറന്നിരുന്നു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി
Published on
Updated on

റിയാദ്: അല്‍ നസര്‍ സ്വന്തമാക്കുന്നതിന് മുന്‍പ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ക്ലബുകള്‍ തനിക്ക് വേണ്ടി ശ്രമിച്ചിരുന്നതായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യൂറോപ്പ്, ബ്രസീല്‍, ഓസ്‌ട്രേലിയ, യുഎസ് എന്നിവിടങ്ങളില്‍ നിന്ന് ക്ലബുകള്‍ തനിക്ക് വേണ്ടി എത്തിയതായാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറയുന്നത്. 

ആര്‍ക്കും അറിയില്ല. എന്നാല്‍ എനിക്ക് ഇപ്പോള്‍ പറയാനാവും യൂറോപ്പിലും ബ്രസീലിലും ഓസ്‌ട്രേലിയയിലും യുഎസിലും എനിക്ക് അവസരങ്ങള്‍ തുറന്നിരുന്നു. എന്നാല്‍ ഞാന്‍ ഈ ക്ലബിന് ക്രഡിറ്റ് നല്‍കുന്നു. ഫുട്‌ബോളിന്റെ വളര്‍ച്ച മാത്രമല്ല, ഈ മനോഹരമായ രാജ്യത്തിന്റെ വികസനവും അവര്‍ ലക്ഷ്യമിടുകയാണ്. എന്താണ് എനിക്ക് വേണ്ടത് എന്ന് എനിക്ക് അറിയാം. എന്താണ് എനിക്ക് ആവശ്യമില്ലാത്തത് എന്നും അറിയാം, ക്രിസ്റ്റിയാനോ പറയുന്നു. 

സൗദി പ്രോ ലീഗില്‍ ഒന്നാം സ്ഥാനത്താണ് അല്‍ നസര്‍

പ്രീമിയര്‍ ലീഗ് സീസണില്‍ ആദ്യ പകുതി ചെലവഴിച്ചതിന് ശേഷമാണ് ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിട്ടത്. 2025 വരെയാണ് അല്‍ നസറുമായി ക്രിസ്റ്റിയാനോയ്ക്ക് കരാറുള്ളത്. പ്രതിവര്‍ഷം 1000 കോടി രൂപയ്ക്ക് മുകളിലാണ് താരത്തിന്റെ പ്രതിഫലം എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അല്‍ നസര്‍ അവരുടെ സീസണിന്റെ മധ്യത്തിലാണ്. ജനുവരി അഞ്ചിനാണ് അല്‍ നസറിന്റെ അടുത്ത മത്സരം. ഇതില്‍ ക്രിസ്റ്റിയാനോ ഇറങ്ങുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നിലവില്‍ സൗദി പ്രോ ലീഗില്‍ ഒന്നാം സ്ഥാനത്താണ് അല്‍ നസര്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com