ഋഷഭ് പന്തിനെ മുംബൈയിലേക്ക് മാറ്റും; ലണ്ടനില്‍ ചികിത്സയൊരുക്കാന്‍ ബിസിസിഐ ആലോചന

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റും
അപകടത്തില്‍ തകര്‍ന്ന കാര്‍, പന്ത് ആശുപത്രിയില്‍/ ട്വിറ്റര്‍
അപകടത്തില്‍ തകര്‍ന്ന കാര്‍, പന്ത് ആശുപത്രിയില്‍/ ട്വിറ്റര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ ചികിത്സക്കായി മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റും. നിലവില്‍ ഡെറാഡൂണിലെ സ്വകാര്യ ആശുപത്രിയിലാണ് പന്ത്. വിദേശത്ത് കൊണ്ടുപോയി പന്തിന് ചികിത്സ നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ബിസിസിഐ പരിഗണിക്കുന്നുണ്ട്. 

പന്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ബിസിസിഐയുടെ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചതിന് ശേഷമാവും ചികിത്സയുടെ കാര്യത്തില്‍ അന്തിമ തീരുമാനമാവുക. ലണ്ടനില്‍ ചികിത്സ ലഭ്യമാക്കാനുള്ള സാധ്യതയാണ് കൂടുതല്‍. 

30ന് പുലര്‍ച്ചെയാണ് അപകടം

കാല്‍മുട്ടിലെ പരിക്കില്‍ നിന്ന് മുക്തനാവാന്‍ പന്തിന് മൂന്ന് മുതല്‍ ആറ് മാസം വരെ വേണ്ടിവരും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിസിസിഐയുടെ മേല്‍നോട്ടത്തിലാവും പന്തിന്റെ ചികിത്സ. ഐപിഎല്ലും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും പന്തിന് നഷ്ടമാവും എന്ന് ഉറപ്പായി കഴിഞ്ഞു. 

ഡിസംബര്‍ 30ന് പുലര്‍ച്ചെയാണ് പന്തിന്റെ വാഹനം ഡിവൈഡറിലിടിച്ച് അപകടത്തില്‍പ്പെടുന്നത്. പിന്നാലെ വാഹനം പൂര്‍ണമായും കത്തി നശിച്ചു. പന്തിന്റെ തലയില്‍ രണ്ട് മുറിവുണ്ട്. വലത് കാല്‍മുട്ടിലെ പരിക്കിനെ കൂടാതെ വലത് കൈവെള്ളയിലും കണങ്കാലിലും വിരലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com