ആരാണ് ജിതേഷ് ശര്‍മ? സഞ്ജു സാംസണിന് പകരം ടീമിലെത്തിയ സര്‍പ്രൈസ്താരം

കാല്‍മുട്ടിന് പരിക്കേറ്റ് സഞ്ജു സാംസണ്‍ പുറത്തായതോടെ പകരം ടീമിലേക്ക് എത്തിയ താരത്തെ തിരയുകയാണ് ആരാധകര്‍
ജിതേഷ് ശര്‍മ/ഫോട്ടോ: ട്വിറ്റർ
ജിതേഷ് ശര്‍മ/ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: കാല്‍മുട്ടിന് പരിക്കേറ്റ് സഞ്ജു സാംസണ്‍ പുറത്തായതോടെ പകരം ടീമിലേക്ക് എത്തിയ താരത്തെ തിരയുകയാണ് ആരാധകര്‍. പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് ജിതേഷ് ശര്‍മ. 

2017ല്‍ മുംബൈ ഇന്ത്യന്‍സ് ആണ് ഐപിഎല്ലില്‍ ജിതേഷ് ശര്‍മയെ സ്വന്തമാക്കിയത്. എന്നാല്‍ മുംബൈക്ക് വേണ്ടി ഒരു മത്സരം പോലും കളിക്കാനായില്ല. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിച്ച സീസണില്‍ 17 പന്തില്‍ നിന്ന് 26 റണ്‍സ് ജിതേഷ് കണ്ടെത്തി. പഞ്ചാബ് കിങ്‌സിനായി 12 മത്സരങ്ങളാണ് കളിച്ചത്. 10 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 234 റണ്‍സ്. 

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ വിദര്‍ഭയുടെ താരമാണ് ജിതേഷ് ശര്‍മ

ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ 34 പന്തില്‍ നിന്ന് നേടിയ 44 റണ്‍സ് ആണ് ജിതേഷ് ശര്‍മയുടെ ഐപിഎല്ലിലെ ഉയര്‍ന്ന സ്‌കോര്‍. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ വിദര്‍ഭയുടെ താരമാണ് ജിതേഷ് ശര്‍മ. മാര്‍ച്ച് 2014ലാണ് ജിതേഷ് ട്വന്റി20യില്‍ അരങ്ങേറ്റം കുറിച്ചത്. അതേ സീസണില്‍ തന്റെ ആദ്യ ലിസ്റ്റ് എ മത്സരവും ജിതേഷ് കളിച്ചു. വിദര്‍ഭയുടെ പ്രധാന ടോപ് ഓര്‍ഡര്‍ ബാറ്റേഴ്‌സില്‍ ഒരാളാണ് ജിതേഷ്. 2015-16 സീസണില്‍ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജിതേഷ് റണ്‍വേട്ടയില്‍ മൂന്നാമത് എത്തി. 

2016ല്‍ 10 ലക്ഷം രൂപയ്ക്കാണ് ജിതേഷിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. 2015-16 സീസണില്‍ രഞ്ജിയിലും ജിതേഷ് അരങ്ങേറ്റം കുറിച്ചു. എന്നാല്‍ മികവ് കാണിക്കാനായില്ല. 2022ല്‍ 20 ലക്ഷം രൂപയ്ക്കാണ് ജിതേഷിനെ പഞ്ചാബ് സ്വന്തമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com