സൂര്യകുമാര്‍ യാദവ് യൂണിവേഴ്‌സ് ബോസ്; ഗെയ്‌ലും ഡി വില്ലിയേഴ്‌സും നിഴലുകള്‍ മാത്രം; പ്രശംസിച്ച് പാകിസ്ഥാന്‍ താരം

ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് സൂര്യകുമാര്‍ യാദവെന്ന് കനേരിയ
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കറാച്ചി:  സമകാലിക ക്രിക്കറ്റിലെ യൂണിവേഴ്‌സ് ബോസ് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവെന്ന് പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. ശ്രീലങ്കയ്‌ക്കെതിരായ മൂന്നം ട്വന്റി 20 മത്സരത്തിലെ യാദവിന്റെ മാസ്മരിക പ്രകടനമാണ് കനേരിയയുടെ പ്രതികരണത്തിന് കാരണമായത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് സൂര്യകുമാര്‍ യാദവെന്ന് കനേരിയ പറഞ്ഞു.

ക്രിക്കറ്റിലെ പുതിയ യൂണിവേഴ്‌സ് ബോഴ്‌സാണ് സൂര്യകുമാര്‍ യാദവ്. ദക്ഷിണാഫ്രിക്കന്‍ താരം ഡി വില്ലിയേഴ്‌സും വെസ്റ്റ് ഇന്‍ഡീസ് താരം ഗെയ്‌ലുമൊക്കെ അദ്ദേഹത്തിന്റെ നിഴലുകള്‍ മാത്രമാണ്. ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിലെ സൂര്യകുമാറിന്റെ പ്രകടനം മറ്റൊരാള്‍ക്കും ആവര്‍ത്തിക്കാനാവില്ല. അദ്ദേഹത്തിന് മുന്നില്‍ അവര്‍ ഇരുവരും ഒന്നുമല്ലെന്ന് തോന്നും കനേരിയ പറഞ്ഞു.  ശ്രീലങ്കയ്‌ക്കെതിരെ 51 പന്തില്‍ 112 റണ്‍സെടുത്ത സൂര്യകുമാറായിരുന്നു മത്സരത്തിലെ താരവും 

'ക്രീസിലെത്തുമ്പോഴുള്ള സൂര്യകുമാറിന്റെ മനോഭാവം ആരെയും ആകര്‍ഷിക്കും. ക്രീസില്‍ വന്നാല്‍ പിന്നാലെ അടിച്ചു കളിക്കുകയെന്നതാണ് അദ്ദേഹത്തിന്റെ രീതി. പരിശീലനത്തില്‍ കഠിനാധ്വാനം ചെയ്ത് അതു ഗ്രൗണ്ടിലും ആവര്‍ത്തിക്കുന്നു. സൂര്യയുടെ കളി കാണാന്‍ തന്നെ പ്രത്യേക അഴകാണ്.' ഡാനിഷ് കനേരിയ യുട്യൂബ് ചാനലിലെ വിഡിയോയില്‍ അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com