

കരിയറിൽ ഫോമിലല്ലാതിരുന്ന കാലത്ത് തന്റെ ബലഹീനതകളും നിരാശയും ഒട്ടും അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുസമ്മതിച്ച് വിരാട് കോഹ്‌ലി. ആ സമയത്ത് കുടുംബത്തിലും സുഹൃത്തുക്കളോടും ദേഷ്യത്തോടെയാണ് പെരുമാറിയിരുന്നതെന്നും കോഹ്‌ലി പറഞ്ഞു. സുര്യകുമാർ യാദവിനൊപ്പം ബിസിസിഐ ടിവിക്ക് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് മുൻ ഇന്ത്യൻ നായകന്റെ തുറന്നുപറച്ചിൽ.
"എന്റെ കാര്യത്തിൽ, നിഷേധിക്കുന്തോറും നിരാശ കൂടുതൽ പടർന്നുപിടിച്ച് ഇഴഞ്ഞുകയറിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ സ്‌പേസിൽ ഞാൻ വളരെ കിറുക്കുപിടിച്ചതുപോലെയും ശുണ്ഠിപിടിപ്പിക്കുന്ന പോലെയുമൊക്കെയാണ് പെരുമാറിയിരുന്നത്. അതൊരിക്കലും അനുഷ്‌കയോടോ എന്നോട് അടുപ്പമുള്ള ആളുകളോടോ ചെയ്യാവുന്ന ന്യായമായ കാര്യമല്ല. അതുകൊണ്ട് കാര്യങ്ങളെല്ലാം അതേ കാഴ്ചപ്പാടിൽ കാണാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നു", കോഹ്‌ലി പറഞ്ഞു.
തന്റെ ഏറ്റവും വലിയ പാഷനിൽ നിന്ന് വിട്ടുനിന്നതും ഇതേ കാരണം കൊണ്ടാണെന്ന് താരം പറഞ്ഞു. "ഞാൻ ക്രിക്കറ്റിൽ നിന്ന് വളരെ അകലെയായിരുന്നു. എന്റെ ബന്ധങ്ങൾ, എന്റെ ആഗ്രഹം അതിന്റെയെല്ലാം നിയന്ത്രണം പൂർണ്ണമായും ഏറ്റെടുത്തു. അപ്പോഴാണ് ഞാൻ എന്താണോ അതിൽ നിന്ന് അകന്നുപോകാൻ എനിക്കാവില്ലെന്ന് മനസ്സിലാക്കിയത്. എനിക്ക് എന്നോടുതന്നെ സത്യസന്ധത കാണിക്കണമായിരുന്നു. ഞാൻ ദുർബലനായിരിക്കുമ്പോഴും, ഞാൻ നന്നായി കളിക്കുന്നില്ലെന്നും ഞാനൊരു മോശം കളിക്കാരനാണെന്നും ഞാൻ അംഗീകരിക്കണം. അത് എനിക്ക് നിഷേധിക്കാൻ കഴിയില്ല", കോഹ്‌ലി പറഞ്ഞു.
ഇതേ സാഹചര്യത്തിലൂടെ കടന്നുപോയേക്കേണ്ടിവരുമെന്ന് സുര്യയ്ക്കും കോഹ്‌ലി മുന്നറിയിപ്പുനൽകി. നീ കൂടുതൽ കളിക്കുമ്പോൾ ആളുകൾ നിന്നെ വേരൊരു രീതിയിൽ കാണാൻ തുടങ്ങും. പിന്നെ നീ എപ്പോൾ കളിക്കാനിറങ്ങിയാലും അവർ പറയും സൂര്യ അത് ചെയ്യും എന്ന്. ആ പ്രതീക്ഷയ്‌ക്കൊപ്പം നിൽക്കുക എന്നത് വളരെ തീവ്രമായ പ്രക്രിയയാണ്. ഫോം നഷ്ടപ്പെടുമ്പോൾ മാത്രമാണ് ഇതിന്റെ മറുവശം മനസ്സിലാക്കുകയുള്ളു എന്നും കോഹ് ലി പറഞ്ഞു. നന്നായി കളിക്കുന്ന സമയത്ത് ഇതെല്ലാം വളരെയധികം ആസ്വദിക്കും പക്ഷെ ഒരു ചെറിയ വീഴ്ച ഉണ്ടാകുമ്പോൾ, "എന്റെ കാര്യത്തിൽ, എനിക്കെപ്പോഴും ഒരു പ്രത്യേക രീതിയിൽ കളിക്കണമെന്നുണ്ടായിരുന്നു, പക്ഷെ എന്റെ ക്രിക്കറ്റ് പഴയതുപോലെയാകാൻ കൂട്ടാക്കിയില്ല. അപ്പോഴാണ് ഫ്രസ്‌ട്രേഷൻ പിടിമുറുക്കിത്തുടങ്ങിയത്", താരം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates