ഭീമന്‍ ഹോക്കി സ്റ്റിക്ക് കാണണോ? മണലില്‍ തീര്‍ത്ത വിസ്മയം, ഹോക്കി ലോകകപ്പിന് സ്വാഗതമോതി ഒഡീഷ

മണലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്റ്റിക്ക് ഒരുക്കി പത്മശ്രീ സുദര്‍ശന്‍ പട്‌നായിക്
മണലില്‍ തീര്‍ത്ത ഭീമന്‍ ഹോക്കി സ്റ്റിക്ക്/ ചിത്രം: പിടിഐ
മണലില്‍ തീര്‍ത്ത ഭീമന്‍ ഹോക്കി സ്റ്റിക്ക്/ ചിത്രം: പിടിഐ

ഹാനദിയുടെ തീരത്ത് മണലില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ ഹോക്കി സ്റ്റിക്ക് ഒരുങ്ങി. അഞ്ച് ടണ്ണോളം മണ്ണ് ഉപയോഗിച്ചാണ് 105 അടി നീളമുള്ള സ്റ്റിക്ക് നിര്‍മ്മിച്ചിരിക്കുന്നത്. 5000 ഹോക്കി ബോളുകളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. പ്രശ്‌സ്ത കലാകാരന്‍ പത്മശ്രീ സുദര്‍ശന്‍ പട്‌നായിക് ആണ് ഈ മനോഹര സൃഷ്ടി ഒരുക്കിയത്. 

ഭീമന്‍ ഹോക്കി സ്റ്റിക് മാത്രമല്ല റൂര്‍ക്കേലയില്‍ പുതുതായി നിര്‍മ്മിച്ച ബിര്‍സ മുണ്ട ഹോക്കി സ്‌റ്റേഡിയത്തിന്റെ മാതൃകയും ഹോക്ക് സ്റ്റിക്കിനോട് ചേര്‍ന്ന് മണലില്‍ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഒഡീഷയില്‍ തുടക്കംകുറിക്കുന്ന എഫ്‌ഐഎച്ച് പുരുഷ ഹോക്കി ലോകകപ്പിന് മുന്നോടിയായാണ് ഇത്. രണ്ട് ദിവസം കൊണ്ട് രൂപകല്‍പന ചെയ്‌തെടുത്ത ഹോക്കി സ്റ്റിക്ക് ഇന്നുമുതല്‍ പ്രദര്‍ശിപ്പിക്കും. 

ഒഡീഷയില്‍ എല്ലായിടത്തും ഹോക്കി ലോകകപ്പിന്റെ ആവേശമാണെന്നും ഈ ആവേശം നിലനിര്‍ത്താനും എല്ലാവരെയും ഈ മനോഹര നാട്ടിലേക്ക് സ്വാഗതം ചെയ്യാനുമാണ് ഇങ്ങനെയൊരു കലാസൃഷ്ടി ഒരുക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. ലോകകപ്പില്‍ പങ്കെടുക്കുന്ന 16 ദേശീയ ടീമുകള്‍ക്കും സ്വാഗതമോതുന്നതിന്റെ പ്രതീകമായി രാജ്യങ്ങളുടെ കൊടികളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com