'വളരെ നിന്ദ്യമായ പെരുമാറ്റങ്ങള്‍'- ലോകകപ്പ് നേടിയ അര്‍ജന്റീന ടീമിനെതിരെ ഫിഫ അച്ചടക്ക നടപടിക്ക്

കളിയുടെ തത്വങ്ങള്‍ ലംഘിക്കുന്ന സമീപനങ്ങളാണ് അര്‍ജന്റീന താരങ്ങളുടേയും ഒഫീഷ്യല്‍സിന്റേയും ഭാഗത്തു നിന്നുണ്ടായത്
അർജന്റീന ​ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്/ എഎഫ്പി
അർജന്റീന ​ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ്/ എഎഫ്പി

സൂറിച്ച്: ലോകകപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ടീമിനെതിരെ അച്ചടക്ക നടപടികള്‍ ആരംഭിച്ചതായി ഫിഫ. ഫ്രാന്‍സിനെതിരായ ഫൈനല്‍ പോരിലെ വിജയത്തിന് പിന്നാലെ ടീം അംഗങ്ങളുടെ പെരുമാറ്റങ്ങള്‍ കുറ്റകരമായ രീതിയിലായിരുന്നുവെന്നു ഫിഫ വ്യക്തമാക്കി. 

നിശ്ചിത, അധിക സമയങ്ങളില്‍ മത്സരം 3-3ന് സമനിലയില്‍ പിരിഞ്ഞിരുന്നു. വിജയികളെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് നിര്‍ണയിച്ചത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീന 4-2നാണ് വിജയവും കിരീടവും സ്വന്തമാക്കിയത്. 36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അര്‍ജന്റീനയുടെ സുവര്‍ണ കിരീടത്തിലെ മുത്തം. 

കളിയുടെ തത്വങ്ങള്‍ ലംഘിക്കുന്ന സമീപനങ്ങളാണ് അര്‍ജന്റീന താരങ്ങളുടേയും ഒഫീഷ്യല്‍സിന്റേയും ഭാഗത്തു നിന്നുണ്ടായത്. പല താരങ്ങളും നിന്ദ്യമായ രീതിയിലാണ് പെരുമാറിയത്. ഫിഫ വ്യക്തമാക്കി.

മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം നേടിയ ശേഷം അര്‍ജന്റീന കാവല്‍ക്കാരന്‍ എമിലിയാനോ മാര്‍ട്ടിനെസ് കാണിച്ച ആംഗ്യവും കിലിയന്‍ എംബാപ്പെക്കെതിരായ അര്‍ജന്റീന ടീം അംഗങ്ങളുടെ പരിഹാസമടക്കമുള്ളവയും ഫിഫയുടെ പരിഗണനയിലേക്ക് വന്നിട്ടുണ്ട്. ഇതോടെയാണ് നടപടികളിലേക്ക് നീങ്ങാന്‍ ഗവേണിങ് ബോഡി തീരുമാനമെടുത്തത്. 

മാധ്യമ, മാര്‍ക്കറ്റിങ് ചട്ടങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെതിരെയും ഫിഫ അന്വേഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com