ആദ്യം തകര്‍ന്നു, പിന്നെ തിരിച്ചു കയറി കേരളം; സച്ചിന്‍ ബേബിക്ക് സെഞ്ച്വറി; കര്‍ണാടകക്കെതിരെ പൊരുതുന്നു

ആദ്യം വത്സല്‍ ഗോവിന്ദിനേയും പിന്നീട് ജലജ് സക്‌സേനയേയും കൂട്ടുപിടിച്ച് സച്ചിന്‍ ബേബി ഇന്നിങ്‌സ് നേരെയാക്കി
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന സച്ചിൻ ബേബി/ ഫെയ്സ്ബുക്ക്
സെഞ്ച്വറി നേട്ടം ആഘോഷിക്കുന്ന സച്ചിൻ ബേബി/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: കര്‍ണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ മികച്ച സ്‌കോറിനായി കേരളം പൊരുതുന്നു. ഒന്നാം ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെന്ന നിലയില്‍. ടോസ് നേടി കേരളം ആദ്യം ബാറ്റിങിന് ഇറങ്ങുകയായിരുന്നു. 

സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്ന സച്ചിന്‍ ബേബിയിലാണ് കേരളത്തിന് പ്രതീക്ഷ. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കേരളം തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ആറ് റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ കേരളത്തിന് മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ബലി നല്‍കേണ്ടി വന്നു. പിന്നീട് ആദ്യം വത്സല്‍ ഗോവിന്ദിനേയും പിന്നീട് ജലജ് സക്‌സേനയേയും കൂട്ടുപിടിച്ച് സച്ചിന്‍ ബേബി ഇന്നിങ്‌സ് നേരെയാക്കി. 

സച്ചിന്‍ ബേബി 12 ഫോറും ഒരു സിക്‌സും സഹിതം 116 റണ്‍സുമായും ജലജ് സക്‌സേന അഞ്ച് ഫോറുകള്‍ സഹിതം 31 റണ്‍സുമായി ബാറ്റിങ് തുടരുന്നു. വത്സല്‍ ഗോവിന്ദ് അര്‍ഹിച്ച് അര്‍ധ സെഞ്ച്വറി സ്വന്തമാക്കും മുന്‍പ് പുറത്തായി. താരം 46 റണ്‍സെടുത്തു. 

അക്ഷയ് ചന്ദ്രന്‍ 17 റണ്‍സെടുത്തു. ഓപ്പണര്‍ രാഹുല്‍ പി, വണ്‍ഡൗണ്‍ ഇറങ്ങിയ രോഹന്‍ പ്രേം, ആറാമനായി ക്രീസിലെത്തിയ സല്‍മാന്‍ നിസാര്‍ എന്നിവര്‍ സംപൂജ്യര്‍. രോഹന്‍ കുന്നുമ്മല്‍ അഞ്ച് റണ്‍സെടുത്തു. 

സച്ചിന്‍- വത്സല്‍ സഖ്യം 120 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ജലജ് സക്‌സേനയുമായി ചേര്‍ന്ന് സച്ചിന്‍ 50 റണ്‍സ് കൂട്ടുകെട്ടുമായി ബാറ്റിങ് തുടരുന്നു. അക്ഷയ് ചന്ദ്രനുമായി ചേര്‍ന്ന് 46 റണ്‍സ് കൂട്ടുകെട്ടും സച്ചിന്‍ ഉയര്‍ത്തി. 

കേരളത്തിന് നഷ്ടമായ ആറില്‍ നാല് വിക്കറ്റുകളും വി കൗശിക് സ്വന്തമാക്കി. വൈശാഖ്, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com