ഇന്ത്യയെ ശാസിച്ച് ഐസിസി; കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ ശിക്ഷ

ആദ്യ ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ മാസ്മരിക ഇരട്ട സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് അടിച്ചെടുത്തത്
ഇന്ത്യൻ ടീം/ പിടിഐ
ഇന്ത്യൻ ടീം/ പിടിഐ

ഹൈദരാബാദ്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ വിജയത്തോടെ തുടങ്ങിയെങ്കിലും ഇന്ത്യക്ക് ഐസിസിയുടെ ശാസന. പിന്നാലെ പിഴ ശിക്ഷയും. കുറഞ്ഞ ഓവര്‍ നിരക്കിനാണ് ഇന്ത്യന്‍ ടീമിന് ഐസിസിയുടെ ശാസന. ഒപ്പം മാച്ച് ഫീയുടെ 60 ശതമാനം പിഴയടക്കാനും ഐസിസി എലൈറ്റ് പാനല്‍ മാച്ച് റഫറി ജവഗല്‍ ശ്രീനാഥാണ് പിഴ വിധിച്ചത്. 

മത്സരത്തില്‍ 12 റണ്‍സിനാണ് ഇന്ത്യ വിജയം പിടിച്ചത്. നിശ്ചിത സമയത്തില്‍ മൂന്ന് ഓവര്‍ കുറഞ്ഞതാണ് ടീമിന് വിനയായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കുറ്റം സമ്മതിച്ചു. പിന്നാലെയാണ് നടപടി. 

ആദ്യ ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ മാസ്മരിക ഇരട്ട സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സാണ് അടിച്ചെടുത്തത്. 149 പന്തുകള്‍ നേരിട്ട് 19 ഫോറും ഒന്‍പത് സിക്‌സും സഹിതമായിരുന്നു ഗില്ലിന്റെ സംഹാര താണ്ഡവം. 

എന്നാല്‍ ഒരുവേള ഇന്ത്യ മത്സരം കൈവിടുമോ എന്ന തോന്നലാണ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവി താരങ്ങള്‍ കളത്തില്‍ പുറത്തെടുത്തത്. ആറാം വിക്കറ്റ് 131 റണ്‍സില്‍ വീഴുമ്പോള്‍ കളി ഇന്ത്യയുടെ കൈയില്‍ ഭദ്രമായിരുന്നു.

ഏഴാമനായി ക്രീസിലെത്തിയ മിഷേല്‍ ബ്രാസ്‌വെല്‍ ഇന്ത്യയെ അടിമുടി വിറപ്പിച്ചു. പത്ത് സിക്‌സും 12 ഫോറും സഹിതം താരം 78 പന്തില്‍ അടിച്ചെടുത്തത് 140 റണ്‍സ്. ഇന്ത്യ കളി കൈവിടുമോ എന്ന തോന്നല്‍ പോലും ആരാധകര്‍ക്കുണ്ടായി. ഒടുവില്‍ ശാര്‍ദുല്‍ ഠാക്കൂറാണ് താരത്തെ മടക്കി ഇന്ത്യന്‍ വിജയം ഉറപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com