'ആ സ്ഥാനത്ത് ഹൂഡ വേണ്ട, ജിതേഷ് ശര്‍മയ്ക്ക് അവസരം കൊടുക്കു'

മികച്ച ഫിനിഷറെ കിട്ടാത്തതാണ് ഇന്ത്യന്‍ ടി20 ടീമിന്റെ നിലവിലെ പ്രധാന പോരായ്മ
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മുംബൈ: സമീപകാലത്തെ മിക്ക ടി20 പരമ്പരകളിലും ഇന്ത്യ സ്ഥിരതയുള്ള ഇലവനെയല്ല ഇറക്കിയിട്ടുള്ളത്. ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഒരു ടീമിനെ രൂപപ്പെടുത്താനുള്ള ഒരുക്കങ്ങളുടെ ഭാഗമായി നിരവധി താരങ്ങളാണ് പരീക്ഷിക്കപ്പെടുന്നത്. എല്ലാ സ്ഥാനങ്ങളിലേക്ക് ശക്തമായ മത്സരമാണ് താരങ്ങള്‍ക്കിടെയിലുള്ളത്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് പുലര്‍ത്തിയ താരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നു. 

മികച്ച ഫിനിഷറെ കിട്ടാത്തതാണ് ഇന്ത്യന്‍ ടി20 ടീമിന്റെ നിലവിലെ പ്രധാന പോരായ്മ. ഇപ്പോഴിതാ വിഷയത്തില്‍ ടീം മാനേജ്‌മെന്റിനോട് അഭ്യര്‍ഥനയുമായി വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും സമീപ കാലത്ത് ഇന്ത്യയുടെ ഫിനിഷര്‍ റോളില്‍ കളിച്ച താരവുമായ ദിനേഷ് കാര്‍ത്തിക് രംഗത്തെത്തി. 

ദീപക് ഹൂഡയ്ക്ക് ബാറ്റിങില്‍ സ്ഥാനക്കയറ്റം നല്‍കി, ആറാം സ്ഥാനത്ത് ജിതേഷ് ശര്‍മയ്ക്ക് അവസരം കൊടുക്കണമെന്നാണ് കാര്‍ത്തിക് ചൂണ്ടിക്കാട്ടുന്നത്. ക്രിക്ക്ബസില്‍ ഹര്‍ഷ ഭോഗ്ലെയുമായി നടത്തിയ ചാറ്റിലാണ് താരത്തിന്റെ നിരീക്ഷണങ്ങള്‍.

'ഹൂഡ ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. പ്രത്യേകിച്ച് നമ്പര്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍. പക്ഷേ ഇന്ത്യന്‍ ടീമില്‍ ആറാം സ്ഥാനത്തോ അതിനു താഴെയോ ഒക്കെ ബാറ്റിങിന് ഇറങ്ങി ഹൂഡ ഫിനിഷര്‍ റോളില്‍ നിരന്തരം പരീക്ഷിക്കപ്പെടുന്നു.' 

ഈ റോളില്‍ ഹൂഡ പരാജയപ്പെടുന്നുവെന്നു കാര്‍ത്തിക് പറയുന്നു. താരത്തിന്റെ ഈ പ്രകടനങ്ങളൊന്നും തൃപ്തി തരുന്നതല്ല. മൂന്നാം സ്ഥാനത്ത് ബാറ്റിങിന് ഇറങ്ങി സ്വയം അടയാളപ്പെടുത്താന്‍ മാനേജ്‌മെന്റ് ഹൂഡയ്ക്ക് അവസരം നല്‍കണമെന്നും കാര്‍ത്തിക് ആവശ്യപ്പെട്ടു. 

'അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളില്‍ സ്ഥിരത പുലര്‍ത്തുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ടോപ് ഓര്‍ഡര്‍ ബാറ്ററായി സ്വയം കണക്കാക്കുന്ന ഹൂഡയ്ക്ക് ഫിനിഷര്‍ റോളില്‍ കളിക്കുക എന്നത് വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. പവര്‍ പ്ലേ ബാറ്റിങും ഹൂഡ ഏറെ ഇഷ്ടപ്പെടുന്നു.' 

ആറാം സ്ഥാനത്ത് നിരന്തരം കളിക്കാന്‍ ഇഷ്ടപ്പെടുന്ന യുവ താരമാണ് ജിതേഷ് ശര്‍മയെന്ന് കാര്‍ത്തിക് പറയുന്നു. ആ സ്ഥാനത്ത് കളിക്കുന്നതിന് അത്രയും മൂല്യം കല്‍പ്പിക്കുന്ന ജിതേഷിനെ ആറാം സ്ഥാനത്ത് പരീക്ഷിക്കണമെന്നും താരം വ്യക്തമാക്കി. 

'ആറാം സ്ഥാനത്ത് കളിച്ച് തെളിയിച്ച താരമാണ് ജിതേഷ്. അതുകൊണ്ടു തന്നെ അവസരം കൊടുത്താല്‍ ആസ്വദിച്ച് കളിക്കാന്‍ പരിശീലിച്ച താരമാണ് ജിതേഷ്'- കാര്‍ത്തിക് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com