’ഏറ്റവും സുന്ദരിയായ സ്ത്രീ’- ഭാര്യയെ പുകഴ്ത്തിയ ആരാധകർക്ക് രോഹൻ ബൊപ്പണ്ണയുടെ മറുപടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th January 2023 01:21 PM  |  

Last Updated: 29th January 2023 01:21 PM  |   A+A-   |  

rohan

രോഹൻ ബൊപ്പണ്ണ, സുപ്രിയ/ ട്വിറ്റർ

 

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിന്റെ ഫൈനലിലേക്ക് മുന്നേറാൻ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ- സാനിയ മിർസ സഖ്യത്തിന് സാധിച്ചിരുന്നു. എന്നാൽ ഫൈനലിൽ ബ്രസീലിന്റെ ലൂയിസ സ്റ്റെഫാനി- റാഫേൽ മറ്റോസ് സഖ്യത്തോട് ബൊപ്പണ്ണ- സാനിയ സഖ്യം പരാജയപ്പെട്ടു. 

ഫൈനൽ മത്സരം കാണാനായി ബൊപ്പണ്ണയുടെ കുടുംബവും ​ഗാലറിയിലുണ്ടായിരുന്നു. ഇപ്പോൾ താരത്തിന്റെ ഭാര്യ സുപ്രിയ അന്നയ്യയുടെ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്. മക്കളോടൊപ്പമാണ് സുപ്രിയ മെൽബണില്‍ രോഹൻ ബൊപ്പണ്ണയുടെ മത്സരം കാണാനെത്തിയത്. 

’ഏറ്റവും സുന്ദരിയായ സ്ത്രീ’- എന്നാണ് ആരാധകരിലൊരാൾ ചിത്രം പങ്കുവച്ച് ട്വീറ്റ് ചെയ്തത്. സംഭവം ശ്രദ്ധയിൽപെട്ട രോഹൻ ബൊപ്പണ്ണ ‘ഞാൻ ഇതിനോടു യോജിക്കുന്നു’- എന്ന് മറുപടി കുറിപ്പിട്ടതോടെയാണ് ചിത്രങ്ങൾ വൈറലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആദ്യം ചിപ്പ്, പിന്നാലെ ലോങ് റേഞ്ച്; കിടിലൻ ​ഗോളുകൾ; കളം നിറഞ്ഞ് കാസെമിറോ (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ