സ്കീയിങിനിടെ മഞ്ഞിൽ പുതഞ്ഞു; ലോക ചാമ്പ്യൻ കെയ്ൽ സ്മൈനിന് ദാരുണാന്ത്യം

അവിശ്വസനീയ മഞ്ഞു വീഴ്ചയുടെ പശ്ചാത്തലത്തിൽ സ്കീയിങ് നടത്തുന്നത് ആസ്വദിക്കുകയാണെന്ന് താരം അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു
കെയ്ൽ സ്മൈൻ/ ട്വിറ്റർ
കെയ്ൽ സ്മൈൻ/ ട്വിറ്റർ

ടോക്യോ: ഹാഫ് പൈപ്പ് സ്കീയറും ഫ്രീസ്റ്റൈൽ സ്കീയിങ് ലോക ചാമ്പ്യനുമായ കെയ്ൽ സ്മൈൻ അന്തരിച്ചു. 31കാരനായ അമേരിക്കൻ താരം ജപ്പാനിൽ വച്ച് കനത്ത ഹിമപാതത്തിൽപ്പെട്ടാണ് മരിച്ചത്. മധ്യ ജപ്പാനിലെ പർവത നിരകളി‍ൽ വച്ച് സ്കീയിങ് നടത്തുന്നതിനിടെയാണ് ഹിമപാതത്തിൽപ്പെട്ടത്. താരം മഞ്ഞിനുള്ളിൽ ആഴത്തിൽ പുതഞ്ഞു പോയി. പ്രദേശത്ത് കനത്ത മഞ്ഞു വീഴ്ചയാണ്. 

അവിശ്വസനീയ മഞ്ഞു വീഴ്ചയുടെ പശ്ചാത്തലത്തിൽ സ്കീയിങ് നടത്തുന്നത് ആസ്വദിക്കുകയാണെന്ന് താരം അടുത്തിടെ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു. പർവത നിരകളിലേക്ക് പോകുന്നതിന് മുൻപ് താരത്തിന് അധികൃതർ കനത്ത മ‍ഞ്ഞു വീഴ്ചയുടെ മുന്നറിയിപ്പുകളും നൽകി. 

സ്മൈൻ സ്കീയിങ് നടത്തുന്നതിനിടെ വായു സ്ഫോടനം സംഭവിക്കുകയും താരം 50 മീറ്ററോളം അകലേക്ക് എടുത്തെറിയപ്പെടുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ സ്മൈൻ മഞ്ഞിൽ പൂണ്ടു പോയെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ഫോട്ടോ​ഗ്രാവഫർ ​​ഗ്രാന്റ് ​ഗുണ്ടേഴ്സൻ വിവരിച്ചു. 

സ്മൈനിനൊപ്പം മറ്റ് രണ്ട് സ്കീയർമാർ കൂടിയുണ്ടായിരുന്നു. അപകടത്തിൽ സ്മൈനിന് പുറമെ ഇവരിൽ ഒരാൾക്കും ജീവൻ നഷ്ടമായി. മറ്റൊരു സ്കീയർ മഞ്ഞിൽ പൂണ്ടെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

അച്ചടക്ക നടപടി നേരിട്ടത്തിനെ തുടർന്ന് ഒളിംപിക്സിൽ മത്സരിക്കാൻ സാധിക്കാതിരുന്ന സ്മൈൻ 2015ലാണ് ഹാഫ് പൈപ്പ് സ്കീയിങിലെ ലോക ചാമ്പ്യനായത്. 2018ലെ ലോകകപ്പാണ് താരത്തെ അവസാനത്തെ പ്രധാന ടൂർണമെന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com