ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയും അശ്വിനും ഒന്നാമത്; റൂട്ടിനെ വീഴ്ത്തി വില്യംസണ്‍ 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു.
ഇന്ത്യന്‍ ടെസ്റ്റ് ടീം/ ട്വിറ്റര്‍
ഇന്ത്യന്‍ ടെസ്റ്റ് ടീം/ ട്വിറ്റര്‍

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയും ബൗളിങ്ങില്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ഒന്നാം സ്ഥാനത്ത് തുടരുന്നു. ബാറ്റിങ്ങില്‍ ജോ റൂട്ടിനെ പിന്തള്ളി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഒന്നാമതെത്തി.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞു. ടെസ്റ്റ് ബോളര്‍മാരുടെ റാങ്കില്‍ 860 പോയന്റ് നേട്ടത്തോടെ ഇന്ത്യയുടെ ആര്‍ അശ്വിന്‍ ആണ് ഒന്നാമത്. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് 826 പോയന്റുമായി രണ്ടുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി രണ്ടാമതെത്തി. ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഓസ്‌ട്രേലയിന്‍ താരങ്ങളാണ്. സ്റ്റീവ് സ്മിത്ത് രണ്ടാമതും മൂന്നാമത് മാര്‍നസ് ലബൂഷെയ്‌നുമാണ്.

വാഹനാപകടത്തെ തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ഋഷഭ് പന്ത് പട്ടികയില്‍ പത്താം സ്ഥാനത്താണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്ത്രണ്ടാം സ്ഥാനത്തും കോഹ് ലി പതിനാലാം സ്ഥാനത്തുമാണ്.

ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമത് ഇന്ത്യന്‍താരം രവീന്ദ്ര ജഡേജയാണ്. രണ്ടാം സ്ഥാനത്ത് ആര്‍ അശ്വിനാണ്. അക്ഷര്‍ പട്ടേല്‍ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏകദിന റാങ്കിങ്ങില്‍ ശുഭ്മാന്‍ ഗില്‍ അഞ്ചാം സ്ഥാനത്തും കോഹ് ലി എട്ടാം സ്ഥാനത്തും രോഹതി പത്താം സ്ഥാനത്തുമാണ്. ബൗളിങ്ങില്‍ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് രണ്ടാം സ്ഥാനത്താണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com