'തലൈവ'- ഫെഡററായി വിംബിള്‍ഡണ്‍ കളിക്കുന്ന ധോനി, ജഡേജ നദാല്‍, ശിവം ഡുബെ ജോക്കോവിച്!

വിംബിള്‍ഡണിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കഴിഞ്ഞ ദിവസം ഇതിഹാസ താരവും എട്ട് തവണ വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്തുകയും ചെയ്ത റോജര്‍ ഫെഡററുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ചെന്നൈ: ഇതിഹാസ താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ എംഎസ് ധോനി വിംബിള്‍ഡണ്‍ ടെന്നീസ് കളിക്കുന്നത് സങ്കല്‍പ്പിച്ചിട്ടുണ്ടോ. അത്തരമൊരു ചിന്ത പങ്കിടുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ധോനി മാത്രമല്ല രവീന്ദ്ര ജഡേജ, ശിവം ഡുബെ, മഹീഷ പതിരന എന്നിവരും ടെന്നീസ് റാക്കറ്റ് കൈയിലേന്തി നില്‍ക്കുന്ന ചിത്രങ്ങള്‍ ട്വീറ്റിലുണ്ട്. 

ചിത്രത്തിനൊപ്പം ധോനിയെ ഫെഡററോടാണ് ചെന്നൈ സാമ്യപ്പെടുത്തുന്നത്. ധോനി റോജര്‍ ഫെഡറര്‍, ജഡേജ റാഫേല്‍ നദാല്‍, ശിവം ഡുബെ നൊവാക് ജോക്കോവിച്, പതിരന അല്‍ക്കാരസ്. 'റാക്കറ്റുമായി സിംഹങ്ങള്‍ വിംബിള്‍ഡണിനു പോയാലോ'-എന്ന ചോദ്യവുമായാണ് ട്വീറ്റ്. 

വിംബിള്‍ഡണിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കഴിഞ്ഞ ദിവസം ഇതിഹാസ താരവും എട്ട് തവണ വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്തുകയും ചെയ്ത റോജര്‍ ഫെഡററുടെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ആ ചിത്രത്തിനു വംബിള്‍ഡണ്‍ നല്‍കിയ ക്യാപ്ഷന്‍ ശ്രദ്ധേയമായിരുന്നു. 'തലൈവ' എന്നാണ് വിംബിള്‍ഡണ്‍ ഫെഡററെ വിശേഷിപ്പിച്ചത്. 

പിന്നാലെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കൗതുകം സമ്മാനിച്ച ടെന്നീസ് സങ്കല്‍പ്പം. രജനികാന്തിനെ ആരാധകര്‍ വിശേഷിപ്പിക്കുന്ന പേരാണ് തലൈവ എന്നത്. ഫെഡറര്‍ വിംബിള്‍ഡണിലെ തലൈവരാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകര്‍ക്ക് ധോനിയാണ് തലൈവര്‍. തല എന്നാണ് ആരാധകര്‍ ധോനിയെ വിശേഷിപ്പിക്കാറുള്ളത്. ഇക്കാര്യങ്ങളിലെ സാമ്യമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മറുപടി ട്വീറ്റിന്റെ ആധാരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com