നാല് വിക്കറ്റുകള്‍ വീഴ്ത്തി ക്രിസ് വോക്‌സ്; ആഷസില്‍ മികച്ച സ്‌കോറിലെത്താന്‍ ഓസീസ് ശ്രമം

ടോസ് നേടി ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങിനു വിടുകയായിരുന്നു. നിലവില്‍ 23 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒരു റണ്ണുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന വോക്സ്
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന വോക്സ്

ലണ്ടന്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ വലിയ സ്‌കോറിലേക്ക് എത്താന്‍ അനുവദിക്കാതെ ഇംഗ്ലണ്ട്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അവര്‍ ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍  ഓസീസ് പോരാട്ടം എട്ട് വിക്കറ്റിനു 299 റണ്‍സ് എന്ന നിലയിലെത്തിച്ചു.

ടോസ് നേടി ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങിനു വിടുകയായിരുന്നു. നിലവില്‍ 23 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒരു റണ്ണുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. 

മര്‍നെസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ അര്‍ധ സെഞ്ചറി നേടി. ഇരുവരും 51 റണ്‍സ് വീതമെടുത്തു. ട്രാവിസ് ഹെഡ് (48), സ്റ്റീവ് സ്മിത്ത് (41), ഡേവിഡ് വാര്‍ണര്‍ (32) എന്നിവരും മികവോടെ തുടങ്ങി. എന്നാല്‍ അധികം ആയുസുണ്ടായില്ല. 

ഉസ്മാന്‍ ഖവാജ മൂന്ന് റണ്‍സുമായി ക്ഷണം മടങ്ങി. അലക്‌സ് കാരി 20 റണ്‍സിലും കാമറൂണ്‍ ഗ്രീന്‍ 16 റണ്‍സുമായും മടങ്ങി. 

ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. സ്റ്റുവര്‍ട്ട് ബ്രോഡ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മാര്‍ക് വുഡ്, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഓസ്‌ട്രേലിയ മുന്നിലെത്തി. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ വിജയം പിടിച്ച് ഇംഗ്ലണ്ട് തിരിച്ചടിച്ചു. ഇതോടെ നാലാം പോരാട്ടം നിര്‍ണായകമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com