ഒടുവിൽ പാകിസ്ഥാൻ ടെസ്റ്റ് ജയിച്ചു! സൗദ് ഷക്കീലിന്റെ ഇരട്ട ശതകം; ശ്രീലങ്കയെ തകര്‍ത്തു

ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക 312 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 279 റണ്‍സും കണ്ടെത്തി. പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 461 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ്
ഇരട്ട സെഞ്ച്വറി നേടി സൗദ് ഷക്കീൽ/ പിടിഐ
ഇരട്ട സെഞ്ച്വറി നേടി സൗദ് ഷക്കീൽ/ പിടിഐ

ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം പിടിച്ച് പാകിസ്ഥാന്‍. വിജയത്തിനാവശ്യമായ 131 റണ്‍സ് പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്താണ് പാക് ജയം. നാല് വിക്കറ്റിന്റെ നിർണായക വിജയമാണ് അവർ നേടിയത്.

ഏതാണ്ട് ഒരു വർഷത്തിലധികമായി പാകിസ്ഥാൻ ഒരു ടെസ്റ്റ് മത്സരം വിജയിച്ചിട്ട്. ഈ വിജയ വർൾച്ചയ്ക്കും ലങ്കക്കെതിരായ പോരാട്ടത്തോടെ അവർ വിരമാമിട്ടു. 

ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക 312 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 279 റണ്‍സും കണ്ടെത്തി. പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 461 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ്. 

വിജയത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാനു വേണ്ടി ഇമാം ഉള്‍ ഹഖ് അര്‍ധ സെഞ്ച്വറി നേടി. താരം 50 റണ്‍സെടുത്തു പുറത്താകാതെ നിന്നു. 

ഒന്നാം ഇന്നിങ്‌സില്‍ പാക് താരം സൗദ് ഷക്കീല്‍ കന്നി ഇരട്ട സെഞ്ച്വറിയുമായി തിളങ്ങി. താരം 208 റണ്‍സുമായി പുറത്താകാതെ നിന്നു. ആഘ സല്‍മാന്‍ 83 റണ്‍സെടുത്തു. ലങ്കക്കായി രമേഷ് മെന്‍ഡിസ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി.

ലങ്കക്കായി ഒന്നാം ഇന്നിങ്‌സില്‍ ധനഞ്ജയ ഡി സില്‍വ സെഞ്ച്വറി നേടി. താരം 122 റണ്‍സെടുത്തു. വെറ്ററന്‍ ബാറ്റര്‍ എയ്ഞ്ചലോ മാത്യൂസ് 64 റണ്‍സെടുത്തു.

രണ്ടാം ഇന്നിങ്‌സിലും ശ്രീലങ്കയെ പൊരുതാവു സ്‌കോറിലേക്ക് നയിച്ചത് ധനഞ്ജയ സില്‍വ തന്നെ. താരം 82 റണ്‍സെടുത്തു. നിഷന്‍ മധുഷ്‌കയും രണ്ടാം ഇന്നിങ്‌സില്‍ ലങ്കക്കായി അര്‍ധ സെഞ്ച്വറി നേടി. താരം 52 റണ്‍സെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com