ധോനിയെ പിന്തള്ളി രോഹിത്; ഇതിഹാസ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്

വിന്‍ഡീസിനെതിരായ പോരാട്ടത്തില്‍ 80 റണ്‍സ് കണ്ടെത്തിയാണ് രോഹിത് മടങ്ങിയത്. ഒന്‍പത് ഫോറുകളും രണ്ട് സിക്‌സും സഹിതമാണ് രോഹിതിന്റെ തകര്‍പ്പന്‍ ബാറ്റിങ്
രോഹിത് ശര്‍മ/ പിടിഐ
രോഹിത് ശര്‍മ/ പിടിഐ

പോര്‍ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മികച്ച ബാറ്റിങ് പ്രകടനത്തിനു പിന്നാലെ കരിയറില്‍ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ രോഹിത് അഞ്ചാം സ്ഥാനത്തേക്ക് കയറി. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോനിയെയാണ് രോഹിത് പിന്തള്ളിയത്. 

വിന്‍ഡീസിനെതിരായ പോരാട്ടത്തില്‍ 80 റണ്‍സ് കണ്ടെത്തിയാണ് രോഹിത് മടങ്ങിയത്. ഒന്‍പത് ഫോറുകളും രണ്ട് സിക്‌സും സഹിതമാണ് രോഹിതിന്റെ തകര്‍പ്പന്‍ ബാറ്റിങ്. ഓപ്പണര്‍ എന്ന നിലയില്‍ ടെസ്റ്റില്‍ 2,000 റണ്‍സും ക്യാപ്റ്റന്‍ പിന്നിട്ടു.

443 മത്സരങ്ങളില്‍ നിന്നു രോഹിതിന്റെ റണ്‍സ് സമ്പാദ്യം 17,298 റണ്‍സിലെത്തി. ധോനി17,266 റണ്‍സാണ് നേടിയത്. 538 മത്സരങ്ങളില്‍ നിന്നായിരുന്നു നേട്ടം. 

രോഹിത് 52 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നു 3,620 റണ്‍സാണ് നേടിയത്. പത്ത് സെഞ്ച്വറികളും 15 അര്‍ധ സെഞ്ച്വറികളും നേടി. മികച്ച സ്‌കോര്‍ 212. 243 ഏകദിന മത്സരങ്ങളില്‍ നിന്നു 9,825 റണ്‍സ്. 30 സെഞ്ച്വറികളും 48 അര്‍ധ സെഞ്ച്വറികളും നേടി. ഉയര്‍ന്ന സ്‌കോര്‍ 264. 148 ടി20 മത്സരങ്ങളില്‍ നിന്നു 3,853 റണ്‍സ്. നാല് സെഞ്ച്വറികളും 29 അര്‍ധ സെഞ്ച്വറികളും അടിച്ചെടുത്തു. 118 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആകെ 44 സെഞ്ച്വറികളും 92 അര്‍ധ സെഞ്ച്വറികളും.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നിവരാണ് ആദ്യ നാലില്‍. സച്ചിന്‍ 664 മത്സരങ്ങളില്‍ നിന്നു 34,357 റണ്‍സാണ് സ്വന്തമാക്കിയിട്ടുള്ളത്. കോഹ്‌ലിക്ക് 500 മത്സരങ്ങളില്‍ നിന്നു 25,548 റണ്‍സ്. ദ്രാവിഡ് 509 മത്സരങ്ങളില്‍ നിന്നു 24,208 റണ്‍സും ഗാംഗുലി 424 മത്സരങ്ങളില്‍ 18,575 റണ്‍സും നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com