തീപാറും പന്തുകളുമായി സിറാജ്, അഞ്ചുവിക്കറ്റ് നേട്ടം; ഇന്ത്യക്ക് 183 റണ്‍സ് ലീഡ് 

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍  183 റണ്‍സിന്റെ ലീഡുമായി ഇന്ത്യ
മുഹമ്മദ് സിറാജ്, IMAGE CREDIT:BCCI
മുഹമ്മദ് സിറാജ്, IMAGE CREDIT:BCCI

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍  183 റണ്‍സിന്റെ ലീഡുമായി ഇന്ത്യ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 438 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 255 റണ്‍സില്‍ അവസാനിച്ചു.

അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 229 എന്ന സ്‌കോറില്‍ നാലാം ദിനം ക്രീസിലെത്തിയ വീന്‍ഡീസ് ടീമിന് ഇന്ന് 29 റണ്‍സ് കൂടിയെ ചേര്‍ക്കാന്‍ സാധിച്ചില്ല. പേസര്‍ മുഹമ്മദ് സിറാജാണ് വിന്‍ഡീസിനെ ചുരുട്ടിക്കെട്ടിയത്. അഞ്ചുവിക്കറ്റാണ് മുഹമ്മദ് സിറാജ് നേടിയത്. രണ്ടുവിക്കറ്റുകള്‍ വീതം നേടി രവീന്ദ്ര ജഡേജയും മുകേഷ് കുമാറും സിറാജിന് മികച്ച പിന്തുണ നല്‍കി.

229-5 എന്ന നിലയിലാണ് വെസ്റ്റ് ഇന്‍ഡീസ് നാലാം ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. അലിക് അഥാനസേ 111 പന്തില്‍ 37 ഉം ജേസന്‍ ഹോള്‍ഡര്‍ 39 പന്തില്‍ 11 ഉം റണ്‍സുമായായിരുന്നു ക്രീസില്‍. നാലാം ദിനം കളി തുടങ്ങി ആദ്യ ഓവറില്‍ തന്നെ അലിക്കിനെ അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാര്‍ പുറത്താക്കി.

115 പന്തില്‍ 37 റണ്‍സുമായി അലിക് അഥാനസേ എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ജേസന്‍ ഹോള്‍ഡറിനെ(44 പന്തില്‍ 15) മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളില്‍ എത്തിച്ചു. തുടര്‍ന്ന് വിന്‍ഡീസിന്റെ വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 12 പന്തില്‍ ഏഴ് റണ്‍സുമായി ജൊമെല്‍ വാരിക്കെന്‍ പുറത്താകാതെ നിന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com