രണ്ടാം ടെസ്റ്റിലെ മഴ; ജയം മാത്രമല്ല നഷ്ടം... ഇന്ത്യയെ പിന്തള്ളി പാകിസ്ഥാന്‍ ഒന്നാമത്

മഴ കളിച്ചതോടെ മത്സരം സമനിലയില്‍ അവസാനിച്ചതായി പ്രഖ്യാപിച്ചു. ഇതോടെ ഇന്ത്യയുടെ 100 ശതമാനം വിജയത്തിന്റെ ഗ്രാഫും താണു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പോര്‍ട് ഓഫ് സ്‌പെയിന്‍: മഴ കളിച്ചതോടെ ഇന്ത്യക്ക് ജയം മാത്രമല്ല ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനവും നഷ്ടമായി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാനുള്ള സാധ്യത മുന്നിലുണ്ടായിരുന്നു. എന്നാല്‍ മഴ കളിച്ചതോടെ മത്സരം സമനിലയില്‍ അവസാനിച്ചതായി പ്രഖ്യാപിച്ചു.  

ഇതോടെ ഇന്ത്യയുടെ 100 ശതമാനം വിജയത്തിന്റെ ഗ്രാഫും താണു. ഇന്ത്യയെ പിന്തള്ളി പാകിസ്ഥാൻ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ശ്രീലങ്കയെ ആദ്യ ടെസ്റ്റിൽ നാല് വിക്കറ്റിനു വീഴ്ത്തിയതാണ് പാക് മുന്നേറ്റത്തിന്റെ കാതൽ.

ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ പാകിസ്ഥാന്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഇതോടെ 100 ശതമാനം പോയിന്റുണ്ടായിരുന്ന ഇന്ത്യയുടെ ടാലി 66.67 ആയി കുറഞ്ഞു. ഇന്ത്യ രണ്ടാം സ്ഥാനത്തേക്കും വീണു. 

ആദ്യ ടെസ്റ്റില്‍ വിജയിച്ച പാകിസ്ഥാന്‍ നിലവില്‍ രണ്ടാം ടെസ്റ്റിലും ശ്രീലങ്കയ്ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ചു നില്‍ക്കുകയാണ്. ഇതോടെ അവരുടെ വിജയ ശതമാനം 100ല്‍ എത്തി. ഇന്ത്യയെ മറികടന്നു ഒന്നാം സ്ഥാനത്തേക്കും കയറി. പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ അപരാജിതരായി നില്‍ക്കുന്ന ഏക ടീമായും ഇതോടെ പാകിസ്ഥാന്‍ മാറി. 

പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയ. ഇംഗ്ലണ്ട് നാലാം സ്ഥാനത്തും വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com