ലോക 9ാം നമ്പർ താരത്തെ അട്ടിമറിച്ച് തുടക്കം; തായ്ലൻഡ് ഓപ്പണിൽ മലയാളി താരം കിരൺ ജോർജ് ക്വാർട്ടറിൽ

2018ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ താരമായ ഷി യുഖിയെ 21-18, 22-20 എന്ന സ്കോറിനാണ് കിരൺ വീഴ്ത്തിയത്
കിരൺ ജോർജ്/ ട്വിറ്റർ
കിരൺ ജോർജ്/ ട്വിറ്റർ

ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ പോരാട്ടത്തിൽ അട്ടിമറി വിജയവുമായി തുടങ്ങിയ ഇന്ത്യയുടെ മലയാളി താരം കിരൺ ജോർജ് ക്വാർട്ടറിൽ. ലോക ഒൻപതാം നമ്പർ താരം ചൈനയുടെ ഷി യുഖിയെയാണ് കിരൺ ആദ്യ റൗണ്ടിൽ വീഴ്ത്തിയത്. പിന്നാലെ ചൈനയുടെ തന്നെ വെങ് ഹോങ് യങിനെ പരാജയപ്പെടുത്തി ക്വാർട്ടറിലേക്ക് മുന്നേറി. 

ഷി യുഖിയെ രണ്ട് സെറ്റിൽ വീഴ്ത്തിയ കിരൺ യങിനെയും അനായാസം തറപറ്റിച്ചു. 21-11, 21-19 എന്ന സ്കോറിനാണ് മലയാളി താരം വിജയം പിടിച്ചത്. കൊച്ചി സ്വദേശിയാണ് കിരൺ. നിലവിൽ ലോക റാങ്കിങിൽ 59ാം സ്ഥാനത്താണ് താരം. 

ഒന്നാം റൗണ്ടിൽ രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ കിരൺ വിജയം പിടിച്ചെടുത്തു. 2018ലെ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ താരമായ ഷി യുഖിയെ 21-18, 22-20 എന്ന സ്കോറിനാണ് കിരൺ വീഴ്ത്തിയത്. 

23കാരനായ മലയാളി താരം ബം​ഗളൂരുവിലെ പ്രകാശ് പദുക്കോൺ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. കഴിഞ്ഞ വർഷം ഒഡിഷ ഓപ്പണിൽ താരം കിരീടം നേടിയിരുന്നു. മുൻ ദേശിയ ചാമ്പ്യനും അർജുന അവാർഡ് ജേതാവുമായ ജോർജ് തോമസിന്റെ മകനാണ് കിരണം. ജ്യേഷ്ഠൻ അരുൺ ജോർജും ഇന്ത്യൻ താരമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com