ഇതിഹാസ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍ ത്രിപുര ക്രിക്കറ്റ് ടീം പരിശീലകന്‍

1999ലെ ലോകകപ്പിലെ മികച്ച താരമായിരുന്നു ക്ലൂസ്‌നര്‍. ടെസ്റ്റിലും ഏകദിനത്തിലുമായി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 220 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്
ലാന്‍സ് ക്ലൂസ്‌നര്‍/ ട്വിറ്റർ
ലാന്‍സ് ക്ലൂസ്‌നര്‍/ ട്വിറ്റർ

അഗര്‍ത്തല: മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറും ഇതിഹാസ താരവുമായ ലാന്‍സ് ക്ലൂസ്‌നര്‍ ത്രിപുര ക്രിക്കറ്റ് ടീം പരിശീലകന്‍. ക്ലൂസ്‌നറെ പരിശീലകനായി ബുധനാഴ്ച നിയമിച്ചെന്ന് ത്രിപുര ക്രിക്കറ്റ് ബോര്‍ഡ് വൈസ് പ്രസിഡന്റ് തിമിര്‍ ചന്ദ് സ്ഥിരീകരിച്ചു. 

ത്രിപുര ക്രിക്കറ്റിന് മികച്ച റിസള്‍ട്ടുണ്ടാക്കുകയാണ് കഴിഞ്ഞ ഓക്ടോബര്‍ നിലവില്‍ വന്ന പുതിയ കമ്മിറ്റി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ ബംഗാളിനായി കളിച്ചിരുന്ന വൃദ്ധിമാന്‍ സാഹയെ ത്രിപുര ടീമിലെത്തിച്ചിരുന്നു. പിന്നാലെയാണ് ക്ലാസ്‌നറേയും കൊണ്ടുവന്നിരിക്കുന്നത്. 

അണ്ടര്‍ 15, 16, 19, സീനിയര്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് വേണ്ടി പരിശീലകനെ തേടി അപേക്ഷ ക്ഷണിച്ചിരുന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നായി നിരവധി മുന്‍ താരങ്ങള്‍ അപേക്ഷ നല്‍കി. ഡേവ് വാട്‌മോര്‍, ലാന്‍സ് ക്ലൂസ്‌നര്‍ എന്നിവരായിരുന്നു ഇതില്‍ ശ്രദ്ധേയ പേരുകള്‍. ക്ലൂസ്‌നറെ തങ്ങള്‍ തിരഞ്ഞെടുത്തതായും ത്രിപുര ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി.

1999ലെ ലോകകപ്പിലെ മികച്ച താരമായിരുന്നു ക്ലൂസ്‌നര്‍. ടെസ്റ്റിലും ഏകദിനത്തിലുമായി ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 220 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 5482 റണ്‍സ് നേടി. 272 വിക്കറ്റുകളും താരം സ്വന്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com