'കോഹ്‌ലിയും പൂജാരയും നിര്‍ണായകം; ഓസ്‌ട്രേലിയ ചിന്തിക്കുന്നതും ഇരുവരേയും കുറിച്ച്'

ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം തുടങ്ങാനിരിക്കെ ഇന്ത്യയുടെ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുകയാണ് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര എന്നിവരാണ് ഫൈനലിലെ ഇന്ത്യയുടെ നിര്‍ണായക ഘടകങ്ങളെന്ന് പോണ്ടിങ് പറയുന്നു. ഫൈനല്‍ തുടങ്ങാനിരിക്കെ ഓസ്‌ട്രേലിയന്‍ ക്യാമ്പ് കാര്യമായി സംസാരിക്കുന്നതു ഇരുവരേയും കുറിച്ചാണെന്നും പോണ്ടിങ് പറയുന്നു. 

ഈ മാസം ഏഴ് മുതല്‍ 11 വരെയാണ് ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍. ഇംഗ്ലണ്ടിലെ ഓവലിലാണ് പോരാട്ടം. ഇതിനു മുന്നോടിയായി ഐസിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യയുടെ നിര്‍ണായക ശക്തിയെന്താണെന്ന് പോണ്ടിങ് വ്യക്തമാക്കിയത്. 

'ഒട്ടും സംശയം വേണ്ട കോഹ്‌ലിയെക്കുറിച്ച് ഓസീസ് സംസാരിക്കും. മറ്റൊരാള്‍ പൂജാരയാണ്. ഇരുവരേയും കുറിച്ചാണ് ഓസ്‌ട്രേലിയ കാര്യമായി ചിന്തിക്കുന്നത്.' 

'മുന്‍ കാലങ്ങളിലും പൂജാര ഓസ്‌ട്രേലിയന്‍ മണ്ണില്‍ വലിയ കടമ്പയായി നിന്നിട്ടുണ്ട്. സമാന വിക്കറ്റാണ് ഫൈനല്‍ പോരാട്ടം നടക്കുന്ന ഓവലിലേതും. അതിനാല്‍ പൂജാര ക്രീസിലെത്തിയാല്‍ എത്രയും പെട്ടെന്ന് മടക്കാനായിരിക്കും ഓസീസ് ശ്രദ്ധ പതിപ്പിക്കുക.' 

'ടി20യിലാണെങ്കിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോഹ്‌ലി  മിന്നും ഫോമിലാണെന്ന് ഓസ്‌ട്രേലിയക്ക് നന്നായി അറിയാം. അദ്ദേഹം എന്നോട് ഇക്കാര്യം സംസാരിക്കുകയും ചെയ്തു. ഏറ്റവും മികച്ച ഫോമിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഇക്കാര്യം ഒരു മുന്നറിയിപ്പാണ്'- പോണ്ടിങ് വ്യക്തമാക്കി. 

ഓസ്‌ട്രേലിയക്കെതിരെ നിലവിലെ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള താരം പൂജാരയാണ്. ഓസീസിനെതിരെ 24 ടെസ്റ്റുകള്‍ കളിച്ച പൂജാര അഞ്ച് സെഞ്ച്വറിയടക്കം 2033 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. 

കോഹ്‌ലിയും 24 ടെസ്റ്റുകള്‍ ഓസീസിനെതിരെ കളിച്ചു. 1979 റണ്‍സ് അടിച്ചെടുത്തു. 186 റണ്‍സാണ് കോഹ്‌ലിയുടെ ഓസ്‌ട്രേലിയക്കെതിരായ മികച്ച സ്‌കോര്‍. ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പോരാട്ടത്തില്‍ ഈ വര്‍ഷം ആദ്യമാണ് കോഹ്‌ലിയുടെ സെഞ്ച്വറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com