മെസിക്ക് പിന്നാലെ റാമോസും; സ്പാനിഷ് ഇതിഹാസം പിഎസ്ജിയുടെ പടിയിറങ്ങുന്നു

രണ്ട് സീസണുകളിലായി പിഎസ്ജിയില്‍ കളിച്ച റാമോസ് രണ്ട് ലീഗ് വണ്‍ കിരീടവും ഒരു ഫ്രഞ്ച് സൂപ്പര്‍ കപ്പ് നേട്ടവും സ്വന്തമാക്കി
റാമോസ്/ ട്വിറ്റര്‍
റാമോസ്/ ട്വിറ്റര്‍

പാരിസ്: സ്പാനിഷ് ഇതിഹാസ പ്രതിരോധ താരം സെര്‍ജിയോ റാമോസും പിഎസ്ജി വിടുന്നു. ഇന്ന് നടക്കുന്ന അവസാന ലീഗ് മത്സരം ഫ്രഞ്ച് ടീമിനായുള്ള 37കാരന്റെ അവസാന പോരാട്ടമായിരിക്കും. അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയും പിഎസ്ജി വിടുമെന്ന് ഉറപ്പായിട്ടുണ്ട്. പിന്നാലെയാണ് റാമോസും പടിയിറങ്ങുന്നത്. 

2021-22 സീസണിലാണ് റയല്‍ മാഡ്രിഡില്‍ നിന്നു റാമോസ് ഫ്രീ ട്രാന്‍സ്ഫറില്‍ പിഎസ്ജിയില്‍ എത്തിയത്. 16 വര്‍ഷം റയലില്‍ തുടര്‍ന്ന റാമോസ് ക്ലബുമായി കരാര്‍ നീട്ടുന്നതു സംബന്ധിച്ച് ധാരണയില്‍ എത്താന്‍ സാധിക്കാതെ വന്നതോടെയാണ് ദീര്‍ഘകാലത്തെ ബന്ധം മുറിച്ചത്. 

സ്‌പെയിനിനൊപ്പം ലോകകപ്പ് നേട്ടത്തിലടക്കം പങ്കാളിയായ റാമോസ് റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളടക്കം നിരവധി നേട്ടങ്ങളില്‍ പങ്കാളിയായി. രണ്ട് സീസണുകളിലായി പിഎസ്ജിയില്‍ കളിച്ച റാമോസ് രണ്ട് ലീഗ് വണ്‍ കിരീടവും ഒരു ഫ്രഞ്ച് സൂപ്പര്‍ കപ്പ് നേട്ടവും സ്വന്തമാക്കി. 

പിഎസ്ജിക്കായി 57 മത്സരങ്ങളാണ് റാമോസ് കളിച്ചത്. രണ്ട് സീസണുകള്‍ ടീമില്‍ കളിച്ച മെസിക്കും റാമോസിനും ഫ്രഞ്ച് ടീമിന്റെ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന മോഹം സാക്ഷാത്കരിക്കാന്‍ സാധിക്കാതെയാണ് പടിയിറങ്ങേണ്ടി വരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com