'ഗില്‍ ചെറുപ്പമാണ്, സച്ചിനും കോഹ്‌ലിയും ആയി താരതമ്യം ചെയ്യുന്നത് അന്യായം'

ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റുകളിലും വിജയകരമായി കളിക്കാനുള്ള കളി അദ്ദേഹത്തിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു
ശുഭ്മാൻ ​ഗിൽ/ പിടിഐ
ശുഭ്മാൻ ​ഗിൽ/ പിടിഐ

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത് ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്ലാണ്. മൂന്ന് സെഞ്ച്വറികളടക്കം കിടിലന്‍ ഫോമിലാണ് താരം ബാറ്റ് വീശിയത്. ഭാവിയിലെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലിയുടെ പിന്‍ഗാമി തുടങ്ങി നിരവധി വിശേഷണങ്ങള്‍ ക്രിക്കറ്റ് ലോകം താരത്തിനു നല്‍കുന്നു. 

എന്നാല്‍ ഇത്തരം വിശേഷങ്ങള്‍ അനാവശ്യമാണെന്ന് ഗുജറാത്ത് മെന്ററും മുന്‍ ഇന്ത്യന്‍ പരിശീലകനുമായ ഗാരി കേസ്റ്റന്‍. ഗില്‍ എല്ലാ ഫോര്‍മാറ്റിലും മികവ് പ്രകടിപ്പിക്കാന്‍ കെല്‍പ്പുള്ള താരമാണെന്ന കാര്യത്തില്‍ കേസ്റ്റന് സംശയമൊന്നുമില്ല. 

'ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാകാനുള്ള അസാമാന്യമായ കഴിവും നിശ്ചയ ദാര്‍ഢ്യവുമുള്ള യുവ താരമാണ് അദ്ദേഹം. കരിയറിന്റെ തുടക്കത്തില്‍ തന്നെ ഗില്ലിനെ സച്ചിനോടും വിരാടിനോടും താരതമ്യപ്പെടുത്തുന്നത് അന്യായമാണ്. ഇന്ത്യയ്ക്കായി മൂന്ന് ഫോര്‍മാറ്റുകളിലും വിജയകരമായി കളിക്കാനുള്ള കളി അദ്ദേഹത്തിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ടി20യില്‍ താരത്തിന്റെ മികവ് ദിനംപ്രതി മുകളിലേക്ക് ഉയരുകയാണ്.' 

'തന്റെ കഴിവിനെക്കുറിച്ച് ബോധ്യമുള്ള താരമാണ് ഗില്‍. നല്ല ആത്മവിശ്വാസമുള്ള താരം. ഗെയിമുകള്‍ക്കായി ഗില്‍ ഒരുങ്ങുന്നതും അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും എടുത്തു പറയേണ്ടതാണ്. തന്റെ കരുത്ത് എന്താണെന്നും അതനുസരിച്ച് കളി ഓരോ സമയത്തും എത്തരത്തില്‍ രൂപപ്പെടുത്തണമെന്നും ഗില്ലിന് അറിയാം. ഇത്തവണ ഓരോ മത്സരത്തിലും ഈ ധാരണയുമായാണ് ഗില്‍ ബാറ്റ് ചെയ്തത്'- കേസ്റ്റന്‍ വ്യക്തമാക്കി.

ഈ ഐപിഎല്‍ സീസണില്‍ 17 മത്സരങ്ങളില്‍ നിന്നു 890 റണ്‍സാണ് താരം അടിച്ചെടുത്തത്. 59.33 ആവേറജ്. 157.80 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡില്‍ കോഹ്‌ലിക്ക് പിന്നില്‍ രണ്ടാമത് എത്താനും ഗില്ലിന് സാധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com