ടെസ്റ്റ്, ഏകദിനം, ടി20 ഫോര്‍മാറ്റുകളില്‍ ലോക കിരീടം; ഓവലില്‍ പുതു ചരിത്രം രചിച്ച് ഓസ്‌ട്രേലിയ; ഒപ്പം എല്ലാ ഐസിസി ട്രോഫികളും

ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റിലും കിരീടം നേടിയ ഏക ടീമും ഓസ്‌ട്രേലിയ തന്നെ. ഏകദിന, ടി20, ടെസ്റ്റ് ലോക കിരീടങ്ങള്‍ക്കൊപ്പം ഐസിസിയുടെ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഓസ്‌ട്രേലിയ നേടിയിട്ടുണ്ട്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടവുമായി ഓസ്ട്രേലിയ/ പിടിഐ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടവുമായി ഓസ്ട്രേലിയ/ പിടിഐ

ലണ്ടന്‍: ഇന്ത്യയെ 209 റണ്‍സിന് വീഴ്ത്തി ഓസ്‌ട്രേലിയ കന്നി ടെസ്റ്റ് ലോക കിരീടം സ്വന്തമാക്കിയതോടെ ഒരു അനുപമ നേട്ടവും അവര്‍തക്ക് സ്വന്തം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ലോക ചാമ്പ്യന്‍മാരാകുന്ന ആദ്യ ടീമായി ഓസീസ് മാറി. ഏകദിന, ടി20 ലോകകപ്പുകള്‍ നേരത്തെ അവര്‍ നേടിയിട്ടുണ്ട്. ടെസ്റ്റ് വിജയത്തോടെയാണ് അവര്‍ അപൂര്‍വ ബഹുമതി സ്വന്തമാക്കിയത്. 

ഏകദിന ലോകകപ്പ്
ഏകദിന ലോകകപ്പ്

ഐസിസിയുടെ എല്ലാ ടൂര്‍ണമെന്റിലും കിരീടം നേടിയ ഏക ടീമും ഓസ്‌ട്രേലിയ തന്നെ. ഏകദിന, ടി20, ടെസ്റ്റ് ലോക കിരീടങ്ങള്‍ക്കൊപ്പം ഐസിസിയുടെ ചാമ്പ്യന്‍സ് ട്രോഫി കിരീടവും ഓസ്‌ട്രേലിയ നേടിയിട്ടുണ്ട്. രണ്ട് തവണയാണ് അവര്‍ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്. 2006, 2009 വര്‍ഷങ്ങളിലായിരുന്നു നേട്ടം. 

ടി20 ലോകകപ്പ്
ടി20 ലോകകപ്പ്

1987ലാണ് അവര്‍ ആദ്യമായി ഏകദിന ലോകകപ്പ് സ്വന്തമാക്കുന്നത്. 1999, 2003, 2007, 2015 വര്‍ഷങ്ങളിലാണ് പിന്നീട് ലോക ചാമ്പ്യന്‍മാരായത്. അഞ്ച് തവണയാണ് ഈ നേട്ടം അവര്‍ക്കുള്ളത്. മറ്റൊരു ടീമും ഇത്രയും ലോകകപ്പ് നേടിയിട്ടില്ല. ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ രണ്ട് തവണ ഏകദിന ലോക കിരീടം നേടി. 

ചാമ്പ്യൻസ് ട്രോഫി
ചാമ്പ്യൻസ് ട്രോഫി

20 കിരീടം 2021ലാണ് ആദ്യമായി ഓസ്‌ട്രേലിയ നേടുന്നത്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തിയാണ് അന്ന് ഫിഞ്ചും സംഘവും കിരീടത്തില്‍ മുത്തമിട്ടത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com