ആഷസില്‍ എന്തും സംഭവിക്കും! ഇംഗ്ലണ്ടിന് വേണ്ടത് ഏഴ് വിക്കറ്റുകള്‍, ഓസ്‌ട്രേലിയക്ക് 174 റണ്‍സ് 

അവസാന ദിവസമായ ഇന്ന് ഏഴ് വിക്കറ്റുകള്‍ കൈയില്‍ വച്ചാണ് ഓസീസ് വിജയം ലക്ഷ്യമിട്ടു ഇറങ്ങുന്നത്. 34 റണ്‍സുമായി ഓപ്പണറും ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരനുമായ ഉസ്മാന്‍ ഖവാജ് ബാറ്റിങ് തുടരുന്നു
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന സ്റ്റുവർട്ട് ബ്രോഡ്/ ട്വിറ്റർ
വിക്കറ്റ് നേട്ടമാഘോഷിക്കുന്ന സ്റ്റുവർട്ട് ബ്രോഡ്/ ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജയിക്കാന്‍ ഓസ്‌ട്രേലിയക്ക് ഇനി വേണ്ടത് 174 റണ്‍സ് കൂടി. ഇംഗ്ലണ്ട് മുന്നില്‍ വച്ച 281 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന അവര്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയില്‍. 

അവസാന ദിവസമായ ഇന്ന് ഏഴ് വിക്കറ്റുകള്‍ കൈയില്‍ വച്ചാണ് ഓസീസ് വിജയം ലക്ഷ്യമിട്ടു ഇറങ്ങുന്നത്. 34 റണ്‍സുമായി ഓപ്പണറും ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറിക്കാരനുമായ ഉസ്മാന്‍ ഖവാജ് ബാറ്റിങ് തുടരുന്നു. രാത്രി കാവല്‍ക്കാരനായി ക്രീസിലെത്തിയ സ്‌കോട്ട് ബോളണ്ട് നഷ്ടങ്ങളില്ലാതെ നാലാം ദിനം അവസാനിപ്പിച്ചു. താരം 13 റണ്‍സുമായി ബാറ്റ് വീശുന്നു. 

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ (36), മര്‍നസ് ലബുഷെയ്ന്‍ (13), സ്റ്റീവ് സ്മിത്ത് (ആറ്) എന്നിവരുടെ നിര്‍ണായക വിക്കറ്റുകള്‍ പിഴുതെടുക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. വീണ മൂന്ന് വിക്കറ്റുകളില്‍ രണ്ടെണ്ണം സ്റ്റുവര്‍ട്ട് ബ്രോഡും ഒരു വിക്കറ്റ് ഒല്ലി റോബിന്‍സനും സ്വന്തമാക്കി. 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെടുത്തു ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയര്‍ 273 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 386 റണ്‍സ് നേടി. 

നേരത്തെ ഏഴ് റണ്‍സ് ലീഡുമായാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ആരംഭിച്ചത്. ക്ഷണത്തില്‍ റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കാനായിരുന്നു ഇംഗ്ലണ്ടിന്റെ ശ്രമം. അതു പൂര്‍ണമായി വിജയം കണ്ടില്ല. 46 റണ്‍സ് വീതം എടുത്ത ജോ റൂട്ട്, ഹാരി ബ്രൂക്, 43 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ പൊരുതിയെങ്കിലും അര്‍ധ സെഞ്ച്വറിക്കരികെ മൂന്ന് പേരും വീണു. 

ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക് ക്രൗളി ഏഴ് റണ്‍സിലും ബെന്‍ ഡുക്കറ്റ് 19 റണ്‍സിലും പുറത്തായി. ഒല്ലി പോപ് (14), ജോണി ബെയര്‍സ്‌റ്റോ (20), മൊയീന്‍ അലി (19), ഒല്ലി റോബിന്‍സന്‍ (27), ജെയിംസ് ആന്‍ഡേഴ്‌സന്‍ (12) എന്നിവരാണ് പുറത്തായത്. പത്ത് റണ്‍സുമായി സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്താകാതെ നിന്നു. 

ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവര്‍ നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com