വേദിയെ ചൊല്ലി തര്‍ക്കമില്ല; ഏത് സ്റ്റേഡിയത്തില്‍ കളിക്കാനും പാകിസ്ഥാന്‍ തയ്യാര്‍; വസീം അക്രം

ഷെഡ്യൂള്‍ പ്രകാരം പാകിസ്ഥാന്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് വസീം അക്രം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഇസ്ലാമബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയില്‍ ഏത് സ്റ്റേഡിയത്തിലും കളിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ വസീം അക്രം. വേദിയെ ചൊല്ലി ഒരു തകര്‍ക്കവും ഇല്ല. ഷെഡ്യൂള്‍ പ്രകാരം പാകിസ്ഥാന്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് വസീം അക്രം പറഞ്ഞു. ലോകകപ്പ് കളിക്കാനായി പാക് ടീം ഇന്ത്യയിലെത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് അക്രത്തിന്റെ പ്രതികരണം.

വേദി കൈമാറ്റം നിരസിച്ചതിലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരം ഷെഡ്യൂള്‍ ചെയ്തതിലും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) അതൃപ്തി അറിയിച്ചിരുന്നു. മത്സരം പുനഃക്രമീകരിക്കണമെന്ന ആവശ്യം ഐസിസി തള്ളുകയും ചെയ്തു. ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെ നടക്കുന്ന ലോകകപ്പിന്റെ ഷെഡ്യൂള്‍ ഐസിസി ചൊവ്വാഴ്ച ഐസിസി പ്രഖ്യാപിച്ചിരുന്നു.

'പാകിസ്ഥാന്‍ ടീം എവിടെ കളിക്കാന്‍ നിയോഗിക്കപ്പെട്ടാലും അവിടെ കളിക്കും. വേദിയെ ചൊല്ലി ഒരു തകര്‍ക്കവും ഇല്ല. ഷെഡ്യൂള്‍ പ്രകാരം പാകിസ്ഥാന്‍ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് അക്രം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

ഒക്ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം. ഫൈനല്‍ മത്സരവും ഇതേ വേദിയില്‍ തന്നെ നടക്കും. ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരടങ്ങുന്ന പേസ് നിരയും മുഹമ്മദ് റിസ്‌വാന്‍, ഇമാം ഉള്‍ ഹഖ്, ഫഖര്‍ സമാന്‍ എന്നിവരടങ്ങുന്ന ബാറ്റിങ് നിരയുമാണ് പാക് ടീമിന്റെ കരുത്ത്. ഈ വര്‍ഷം പാകിസ്ഥാന്‍ രണ്ടാം കീരീടം നേടാന്‍ സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നവരും ഏറെയാണ്. ഇന്ത്യയിലെ സാഹചര്യം പാകിസ്ഥാന് അനുകൂലമാകുമെന്നാണ് അക്രത്തിന്റെ പ്രതീക്ഷ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com