ജഡേജയ്ക്ക് നാലുവിക്കറ്റ്: ആദ്യദിനം ഓസ്‌ട്രേലിയക്ക് 47 റണ്‍സ് ലീഡ്

ആദ്യ ഇന്നിങ്സില്‍ 109 റണ്‍സിന് ഇന്ത്യയെ ചുരുട്ടിക്കൂട്ടിയ സന്ദര്‍ശകര്‍ക്ക് നിലവില്‍ 47 റണ്‍സിന്റെ ലീഡുണ്ട്.
ഓസ്‌ട്രേലിയക്ക് എതിരെ ആദ്യദിനം നാലുവിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജ/ ട്വിറ്റര്‍
ഓസ്‌ട്രേലിയക്ക് എതിരെ ആദ്യദിനം നാലുവിക്കറ്റുകള്‍ വീഴ്ത്തിയ രവീന്ദ്ര ജഡേജ/ ട്വിറ്റര്‍

ഇന്‍ഡോര്‍:  ഇന്ത്യക്ക് എതിരായ മൂന്നാം ടെസ്റ്റില്‍ ഓസ്്‌ട്രേലിക്ക് ആദ്യദിനം ഭേദപ്പെട്ട സ്‌കോര്‍. ആദ്യദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ 156 റണ്‍സെടുത്തു. ആദ്യ ഇന്നിങ്സില്‍ 109 റണ്‍സിന് ഇന്ത്യയെ ചുരുട്ടിക്കൂട്ടിയ സന്ദര്‍ശകര്‍ക്ക് നിലവില്‍ 47 റണ്‍സിന്റെ ലീഡുണ്ട്. കാമറൂണ്‍ ഗ്രീനും(6), പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പുമാണ്(7) ക്രീസിലുള്ളത്. 

109 റണ്‍സിന് ഇന്ത്യയെ ഓള്‍ ഔട്ടാക്കിയ ഓസീസിന് ആദ്യ ഇന്നിങ്സിന്റെ തുടക്കത്തില്‍ തന്നെ ട്രാവിസ് ഹെഡിനെ(9) നഷ്ടമായി. എന്നാല്‍ ഉസ്മാന്‍ ഖവാജയും മാര്‍നസ് ലബുഷെയ്നും ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. 147 പന്തില്‍ നിന്ന് ഖവാജ 60 റണ്‍സെടുത്തപ്പോള്‍ 91 പന്തില്‍ നിന്ന് 31 റണ്‍സാണ് ലബുഷെയ്ന്റെ സമ്പാദ്യം. 

ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 26 റണ്‍സെടുത്ത് പുറത്തായി. രവീന്ദ്ര ജഡേജയാണ് ഓസ്ട്രേലിയയുടെ നാല് വിക്കറ്റും വീഴ്ത്തിയത്. 22 റണ്‍സെടുത്ത വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 16 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാത്യു കുനെമാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ നേതന്‍ ലയണും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്സ് ചുരുട്ടിക്കെട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com