പരിക്കെന്ന് ടീം, ഇല്ലെന്ന് താരം; ആദ്യ പന്ത് എറിയും മുന്‍പ് തന്നെ വനിതാ ഐപിഎല്ലില്‍ വിവാദം

വെസ്റ്റ് ഇന്‍ഡീസ് താരം ദിയാന്ദ്ര ഡോട്ടിന് പകരം ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കിം ഗരതിനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് വഴിവച്ചത്
ദിയാന്ദ്ര ഡോട്ടിന്‍/ ട്വിറ്റർ
ദിയാന്ദ്ര ഡോട്ടിന്‍/ ട്വിറ്റർ

മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, ആദ്യ പന്ത് എറിയും മുന്‍പ് തന്നെ വിവാദം. പ്രഥമ പോരാട്ടത്തിന്റെ ഉദ്ഘാടന മത്സരത്തിന് ഇറങ്ങുന്ന ഗുജറാത്ത് ജയ്ന്റ്‌സ് ടീം വെസ്റ്റ് ഇന്‍ഡീസ് താരം ദിയാന്ദ്ര ഡോട്ടിന് പകരം ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കിം ഗരതിനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് വിവാദത്തിന് വഴിവച്ചത്. 

ദിയാന്ദ്ര ഡോട്ടിന് പരിക്കേറ്റതിനാല്‍ ഈ സീസണില്‍ ടീമിനൊപ്പം കളിക്കാന്‍ സധിക്കില്ല. അതിനാല്‍ പകരം ഗരതിനെ ടീമില്‍ ഉള്‍പ്പെടുത്തുകയാണെന്ന് ടീം വ്യക്തമാക്കി.  

എന്നാല്‍ തനിക്ക് ഒരു പരിക്കുമില്ലെന്നും താന്‍ കളിക്കാന്‍ ഇറങ്ങാന്‍ പൂര്‍ണ ഫിറ്റാണെന്നും ഡോട്ടിന്‍ വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ടീമിനെ വെട്ടിലാക്കിയത്. പരിക്കില്‍ നിന്ന് പെട്ടെന്ന് മുക്തയാകട്ടെയെന്ന് ആശംസിച്ച് ആരാധകര്‍ സാമൂഹിക മാധ്യമങ്ങളില്‍ മെസേജ് അയച്ചതിന് പിന്നാലെയുള്ള മറുപടിയിലായിരുന്നു തനിക്ക് പരിക്കില്ലെന്ന് പരോക്ഷമായി താരം മറുപടി നല്‍കിയത്. 

എല്ലാ സന്ദേശങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. സത്യത്തില്‍ എനിക്ക് ഒന്നില്‍ നിന്നും മുക്തമാകേണ്ടതില്ല. സന്ദേശമയച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ- എന്നായിരുന്നു അവരുടെ മറുപടി. 

വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരമായ ഡോട്ടിനെ 60 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് സ്വന്തമാക്കിയത്. 40 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഡല്‍ഹി ക്യാപിറ്റല്‍സും താരത്തിനായി അവസാനം വരെ രംഗത്തുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com