പ്ലേ ഓഫ് വീണ്ടും നടത്തണം, റഫറിയെ വിലക്കണം; പരാതി നല്‍കി കേരള ബ്ലാസ്റ്റേഴ്‌സ്

ബംഗളൂരു എഫ്‌സി- മുംബൈ സിറ്റി എഫ്‌സി സെമി പോരാട്ടത്തിന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കമെന്ന് എഐഎഫ്എഫ് ബ്ലാസ്റ്റേഴ്‌സിന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പനാജി: ഐഎസ്എല്ലില്‍ ബംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് പോരാട്ടം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ്. മത്സരം നിയന്ത്രിച്ച റഫറിയെ വിലക്കണമെന്നും ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് എഐഎഫ്എഫിനെ സമീപിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മത്സരം മുഴുമിപ്പിക്കാതെ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടിരുന്നു. 

മത്സരം വീണ്ടും നടത്തണമെന്നും മത്സരം നിയന്ത്രിച്ച റഫറി ക്രിസ്റ്റല്‍ ജോണിനെ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന് പരാതി നല്‍കിയത്. റഫറിയുടെ പിഴവ് ആണ് എല്ലാത്തിനു കാരണം. അതുകൊണ്ട് ഇക്കാര്യത്തില്‍ അന്വേഷണം നടത്തി പെട്ടെന്ന് നടപടിയെടുക്കണം എന്ന് ബ്ലാസ്‌റ്റേഴ്‌സ് പരാതിയില്‍ വ്യക്തമാക്കുന്നു. ബംഗളൂരു എഫ്‌സി- മുംബൈ സിറ്റി എഫ്‌സി സെമി പോരാട്ടത്തിന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കമെന്ന് എഐഎഫ്എഫ് ബ്ലാസ്റ്റേഴ്‌സിന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ബംഗളൂരു എഫ്‌സിക്കെതിരായ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് 1-0ത്തിന് പരാജയപ്പെട്ട് പുറത്തായിരുന്നു. എന്നാല്‍ മത്സത്തില്‍ അധിക സമയത്ത് സുനില്‍ ഛേത്രി നേടിയ ഗോള്‍ വിവാദമായി. താരങ്ങള്‍ തയ്യാറെടുക്കും മുന്‍പ്, ഗോള്‍ കീപ്പര്‍ സ്ഥാനം തെറ്റി നില്‍ക്കുമ്പോള്‍ തന്നെ ഛേത്രി കിക്കെടുത്ത് പന്ത് വലയിലിട്ടു. 

എന്നാല്‍ ഇത് അനുവദിക്കരുതെന്ന് വാദിച്ച് ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ രംഗത്തെത്തിയെങ്കിലും റഫറി പക്ഷേ ഗോള്‍ അനവദിച്ചില്ല. ഇതോടെ ബ്ലാസ്റ്റേഴ്‌സ് കോച്ച് വുകോമനോവിച് താരങ്ങളെ പിന്‍വലിച്ച് കളിക്കാന്‍ വിസമ്മതിച്ചു. പിന്നാലെ ബംഗളൂരുവിനെ വിജയികളായി പ്രഖ്യാപിച്ചു. നടകീയ സംഭവങ്ങള്‍ വന്‍ വിവാദത്തിനാണ് വഴിവച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com