പാറ്റ് കമ്മിന്‍സിന്റെ അമ്മ മരിയ അന്തരിച്ചു; കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍

അസുഖ ബാധിതയായിരുന്ന മരിയ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ അമ്മ മരിയ കമ്മിന്‍സ് അന്തരിച്ചു. ഇന്ത്യന്‍ പര്യടനത്തിനെത്തി ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം പാറ്റ് കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയിരുന്നു. അമ്മയുടെ രോഗം ഗുരുതരമായതിന്റെ പശ്ചാത്തലത്തിലായിരുന്നു കമ്മിന്‍സ് നാട്ടിലേക്ക് മടങ്ങിയത്. 

ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് മരണ വിവരം വെളിപ്പെടുത്തിയത്. മരിയ കമ്മിന്‍സിന്റെ വേര്‍പാടില്‍ അങ്ങയേറ്റം ദുഃഖിക്കുന്നു. പാറ്റ് കമ്മിന്‍സിനും കുടുംബത്തിനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. അവരോടുള്ള ആദര സൂചകമായി നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ടീം അംഗങ്ങള്‍ കറുത്ത ആം ബാന്‍ഡ് ധരിച്ച് കളിക്കാനിറങ്ങുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇറക്കിയ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി. 

അസുഖ ബാധിതയായിരുന്ന മരിയ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലായിരുന്നു. രോഗം ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു പാറ്റ് കമ്മിന്‍സ് രണ്ടാം ടെസ്റ്റിന് പിന്നാലെ ഓസ്‌ട്രേലിയയിലേക്ക് പറന്നത്. 

2005ല്‍ ബ്രെസ്റ്റ് കാന്‍സര്‍ സ്ഥിരീകരിച്ച തന്റെ അമ്മ കഴിഞ്ഞ കുറച്ച് നാളുകളായി രോഗം മൂര്‍ച്ഛിച്ച് ഗുരുതരവാസ്ഥയിലാണെന്ന് കമ്മിന്‍സ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ തന്റെ സാന്നിധ്യം ഇപ്പോള്‍ കുടുംബത്തിന് ആവശ്യമാണെന്ന് ടീം അംഗങ്ങളും ക്രിക്കറ്റ് ഓസ്‌ട്രേലിയയും മനസിലാക്കിയതില്‍ അവരോട് അങ്ങേയറ്റം നന്ദയുണ്ടെന്നും കമ്മിന്‍സ് പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com