ഒന്നിന് പുറകെ ഒന്നൊന്നായി റെക്കോര്‍ഡുകള്‍; അശ്വിന്റെ കുതിപ്പ്

ഒന്നാം ഇന്നിങ്സിലെ ആറ് വിക്കറ്റ് നേട്ടത്തോടെ ഓസ്ട്രേലിയക്കെതിരേ കളിച്ച 20 ടെസ്റ്റില്‍ നിന്ന് അശ്വിന്റെ വിക്കറ്റ് നേട്ടം 112 ആയി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അഹമ്മദാബാദ്: ഓസിസിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ അശ്വിന്‍, ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടവും സ്വന്തമാക്കി. ഇതോടെ അനില്‍ കുംബ്ലെയുടെ റെക്കോഡ് പഴംകഥയായി. 

ഒന്നാം ഇന്നിങ്സിലെ ആറ് വിക്കറ്റ് നേട്ടത്തോടെ ഓസ്ട്രേലിയക്കെതിരേ കളിച്ച 20 ടെസ്റ്റില്‍ നിന്ന് അശ്വിന്റെ വിക്കറ്റ് നേട്ടം 112 ആയി. ഓസ്ട്രേലിയക്കെതിരേ 22 ടെസ്റ്റില്‍ നിന്ന് 111 വിക്കറ്റുകളാണ് കുംബ്ലെ നേടിയത്. ഒന്നാം ഇന്നിങ്‌സില്‍ 47.2 ഓവറുകള്‍ ബൗള്‍ ചെയ്ത അശ്വിന്‍ 91 റണ്‍സ് വഴങ്ങിയാണ് ആറ് വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ പരമ്പരയിലാകെ 24 വിക്കറ്റുകള്‍ അശ്വിന്റെ അക്കൗണ്ടിലെത്തി.

ഇതോടൊപ്പം നാട്ടില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരമെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് കരിയറില്‍ താരത്തിന്റെ 32-ാം അഞ്ച് വിക്കറ്റ് നേട്ടമാണ് വെള്ളിയാഴ്ച അഹമ്മദാബാദില്‍ പിറന്നത്. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ 26-മത്തേതും. 25 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അനില്‍ കുംബ്ലെയുടെ റെക്കോഡാണ് ഇതിലും അശ്വിന്‍ മറികടന്നത്.

പരമ്പരയിലെ വിക്കറ്റ് വേട്ടയില്‍ മുന്നില്‍ ഓസ്ട്രേലിയയുടെ നേഥന്‍ ലയണാണ്. 25 ടെസ്റ്റില്‍ നിന്ന് 113 വിക്കറ്റുകളാണ് ലയണിന്റെ അക്കൗണ്ടിലുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com